ഓമശ്ശേരി:
ആലിൻതറ സാരഥി കലാ സാംസ്‌കാരിക വേദിയുടെ ഓഫീസ് ഉൽഘാടനം മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു നിർവഹിച്ചു.സാരഥി പ്രസിഡണ്ട്‌ വിജയൻ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്‌ സാരഥിയുടെ ഉപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സമ്മാനിച്ചു.

ഓമശ്ശേരി ഗ്രാമപഞ്ചായത്തംഗം അശോകൻ പുനത്തിൽ,ടി.പി.രാരുകുട്ടി,കരിമ്പനക്കൽ ശ്രീനിവാസൻ,ടി.സത്യൻ,പുതിയോട്ടിൽ അബ്ദുൽ റഹ്‌മാൻ മാസ്റ്റർ,ഇമ്പിച്ചി അഹമ്മദ്,മനു ദേവ്  തടത്തുമ്മൽ എന്നിവർ സംസാരിച്ചു.സാരഥി ജന.സെക്രട്ടറി ടി.പി മൊയ്‌തീൻ കുഞ്ഞി സ്വാഗതവും കോടശ്ശേരി പറമ്പിൽ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

ഫോട്ടോ:സാരഥി ആലിൻതറയുടെ ഓഫീസ്‌ മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post