ഓമശ്ശേരി:
പുത്തൂർ യുണിറ്റ് ഐ.എസ്.എം.കമ്മിറ്റി പ്രവർത്തക സംഗമവും അവാർഡ് നിശയും സംഘടിപ്പിച്ചു.വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ യൂണിറ്റ് പരിധിയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരം കൈമാറി.ഡോ:പി.അബ്ദുൽ റബീബ് അദ്ധ്യക്ഷത വഹിച്ചു.
ഒ.എം.അബ്ദുൽ ലത്വീഫ് മദനി,എം.പി.അബ്ദുൽ ഖാദർ മാസ്റ്റർ,പി.ഇബ്രാഹീം,എം.കെ.പോക്കർ സുല്ലമി,അബ്ദുൽ അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.എം.പി.അസീം സ്വാഗതവും ഐ.പി.ബഷീർ നന്ദിയും പറഞ്ഞു.
ഫോട്ടോ:പുത്തൂർ യൂണിറ്റ് ഐ.എസ്.എം.പ്രവർത്തക സംഗമവും അവാർഡ് നിശയും ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
Post a Comment