തിരുവമ്പാടി :
ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ബ്ലോക്ക് അടക്കം പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടം തകർന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ആയിരുന്ന ബിന്ദു എന്ന വീട്ടമ്മ മരണപ്പെട്ടതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് രാജിവെച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പ്രതിഷേധ പ്രകടനവും പൊതുയോഗവും ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
സുരക്ഷിതമല്ലെന്ന് കണ്ട് പന്ത്രണ്ട് വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തുകയോ അല്ലാത്തപക്ഷം പൊളിച്ചു നീക്കുകയോ ചെയ്യേണ്ടത് ഉത്തരവാദിത്തമാണ് അത് നിർവഹിക്കാത്തതാണ് ഒരു വിലപ്പെട്ട ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കെട്ടിടം തകർന്ന് രണ്ടര മണിക്കൂർ നേരം രക്ഷാപ്രവർത്തനം നടത്താത്തത് ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥയാണ് ഇത് അപകട മരണമല്ല എന്നും ഭരണകൂടത്തിന്റെ കൊലപാതകം ആണെന്നും കുറ്റപ്പെടുത്തി.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, മില്ലി മോഹൻ, സുന്ദരൻ എ പ്രണവം, , ഹനീഫ ആച്ചപറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ,റോബർട്ട് നെല്ലിക്കതെരുവിൽ, ജോർജ് പാറെക്കുന്നത്ത്, ഷിജു ചെമ്പനാനി, ലിസി മാളിയേക്കൽ, അമൽ ടി ജെയ്സ്,ജോർജ് തെങ്ങുമൂട്ടിൽ, മനോജ് മുകളയിൽ , രാജു പൈമ്പള്ളി, അജിത പി ആർ , ബിനു പുതു പറമ്പിൽ, ജോജോ നെല്ലരിയിൽ, ബഷീർ ചുരക്കാട്ട്, ഷാജി പൈയ്യടിപറമ്പിൽ പ്രസംഗിച്ചു.
Post a Comment