തിരുവമ്പാടി :
സ്വന്തം കുടുംബങ്ങളിലുണ്ടാകുന്ന ചെറിയ വിഷയങ്ങളെയും വിഷമതകളെയും അഭിമുഖീകരിക്കാൻ ആധുനികതയിലെ മനുഷ്യനും വിശിഷ്യ പുതുതലമുറക്കും കഴിയുന്നില്ലെന്ന് കേരളക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ ജോയൻ്റ് സെക്രട്ടറിയും, സ്കിൽ മാസ്റ്റർ ഇൻ്റർനാഷണൽ ട്രെയിനറുമായ ഷീബാരാജഗോപാൽ കേരളക്ഷേത്രസംരക്ഷണ സമിതി നേതൃത്വം നൽകുന്ന ക്ഷേത്ര സമിതി സപ്താഹപഠനശിബിരം പന്നിക്കോട് ഉച്ചക്കാവ് ശ്രീ ഭഗവതിക്ഷേത്രത്തിൽ ഉൽഘാടനം ചെയ്യവേ പറഞ്ഞു.
ചെറിയ ചെറിയ വിഷമങ്ങൾക്ക് പോലും ആത്മഹത്യയാണ് പരിഹാരമെന്ന് കാണുന്നവരുടെ എണ്ണം സമൂഹത്തിൽ ക്രമാതീതമായി വർദ്ധിച്ച് വരികയാണ്. ആത്മീയ മനസ്സാന്നിദ്ധ്യം കൊണ്ട് മാത്രമേ ഇത് തടയാൻ കഴിയൂ എന്നും അവർ കൂട്ടിച്ചേർത്തു. മുക്കം താലൂക്ക് ക്ഷേത്രസംരക്ഷണ സമിതി മുൻ സെക്രട്ടറി അശോകൻ ഇടപ്പറ്റ അധ്യക്ഷനായിരുന്നു. ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.ഗോപാലൻ ഉച്ചക്കാവ്, സെക്രട്ടറി യു. മോഹൻദാസ്, ജോയൻ്റ് സെക്രട്ടറിമാരായ സത്യപ്രകാശ്, കെ.ഹരിദാസൻ, ദേവസ്വം സെക്രട്ടറി എം.ബാബുരാജ്, ഖജാൻജി ടി. ശ്രീനിവാസൻ, മാതൃസമിതി പ്രസിഡണ്ട് സ്മിത.യു. ഉച്ചക്കാവ്, മാതൃസമിതി സെക്രട്ടറി പി.സിന്ധു എന്നിവർ ആശംസ പ്രസംഗം നടത്തി. ക്ഷേത്രസംരക്ഷണ സമിതി കാര്യവും കാര്യകർത്താവും എന്ന വിഷയം സുന്ദരൻ എ പ്രണവം, പഞ്ചമഹായജ്ഞം എന്ന വിഷയം കെ. ഗോപാലൻ ഉച്ചക്കാവ്, ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികൾക്ക് ക്ഷേത്ര സമിതി പ്രവർത്തനങ്ങളിലൂടെ പരിഹാരം ഷീബാരാജഗോപാൽ എന്നിവർ ക്ലാസെടുത്തു.
إرسال تعليق