കൂടരഞ്ഞി: കർഷകൻ്റെ വീട്ടുമുറ്റത്ത്
കാട്ടാനയിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുകയും ഭീതി വിതയ്ക്കുകയും ചെയ്ത പ്രദേശം അഖിലേന്ത്യ കിസാൻ സഭ _ സി പി ഐ നേതാക്കൾ സന്ദർശിച്ചു.


കൂടരഞ്ഞി പഞ്ചായത്തിലെ തേനരുവിയിൽ ജോസുകുട്ടി എന്ന കർഷകനാണ് കാട്ടാനയുടെ ഉപദ്രവമുണ്ടായത്.


കൃഷി നശിപ്പിച്ച ആന വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനങ്ങളും തട്ടി മറിച്ചിടുകയായിരുന്നു. ആന ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവായ ഈ പ്രദേശത്ത് ഫലപ്രദമായ പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്ന് കർഷകൻ പരാതിപ്പെട്ടു.

 കൃഷിയിടത്തിൽ ആനയും മറ്റു വന്യ ജീവികളും ഇറങ്ങുന്നത് തടയണമെങ്കിൽ കർഷകരുടെ ആവശ്യപ്രകാരമുള്ള  ഫെൻസിങ്ങുകൾ സ്ഥാപിക്കണമെന്നും വനം വകുപ്പധികൃതരുടെ ഫെൻഷിങ്ങുകൾ അപര്യാപ്തമാണെന്നും കർഷകൻ പറഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് കിസാൻ സഭ നേതാക്കകളും ആവശ്യപ്പെട്ടു.ജില്ല ജോ. സെക്രട്ടറി കെ മോഹനൻ മാസ്റ്റർ തിരുവമ്പാടി മണ്ഡലം സെക്രട്ടറി വാഹിദ് കൊളക്കാടൻ, രവീന്ദ്രൻ മoത്തിൽ, സി ഉസൈൻ, പി കെ രാമൻകുട്ടി, കെ എം അബ്ദുറഹിമാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

أحدث أقدم