ഓണക്കാലത്ത് കേരളത്തിന് കേന്ദ്രസഹായം ലഭിക്കില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. നെല്ല് സംഭരണത്തിനായി കേന്ദ്രം നൽകേണ്ടത് 1109 കോടിയാണെന്നും ഇതുവരെ സഹായം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സഹായം നിഷേധിച്ചാലും ഓണത്തിന് മലയാളികളുടെ അന്നം മുട്ടില്ലെന്ന് അദ്ദേഹം ഉറപ്പു നൽകി.
സർക്കാർതലത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയാണെന്നും, ജനങ്ങൾക്ക് താത്കാലിക ആശ്വാസം നൽകാനായി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള പച്ചരിയും കെ-റൈസും കുറവുള്ള വിലയ്ക്ക് വിതരണം ചെയ്യും. ഇതിനായി അരി വില കുറയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.സർക്കാർ ശേഖരത്തിൽ വെളിച്ചെണ്ണയുടെ അളവ് കുറവാണെങ്കിലും, ഓണത്തിന് ആവശ്യമായ വെളിച്ചെണ്ണ കൂടുതൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പൊതു വിപണിയിലെ വിലവർധനവിൽ സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
പിആർഎസ് വായ്പ എടുത്ത കർഷകർക്ക് സിബിൽ സ്‌കോർ കുറയില്ല എന്നും, മറ്റുള്ള വായ്പകളാണ് സിബിൽ സ്‌കോർ കുറയാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment