ഓമശ്ശേരി:
പി.എം.എ.വൈ പദ്ധതി അട്ടിമറിച്ചതിനും ആസൂത്രണമില്ലാതെ കെ.സ്മാർട്ട് സോഫ്റ്റ് വെയർ പഞ്ചായത്തുകളിൽ നടപ്പിലാക്കിയതിനും പഞ്ചായത്തിലെ ഒഴിവുകൾ നികത്താത്തതിനുമെതിരെ ലോക്കൽ ഗവ:മെമ്പേഴ്സ് ലീഗ്(എൽ.ജി.എം.എൽ) നേതൃത്വത്തിൽ മുസ്‌ലിം ലീഗ് ജനപ്രതിനിധികൾ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ സഭ സംഘടിപ്പിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് ഉൽഘാടനം ചെയ്തു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.
മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.കെ.ഹുസൈൻ,പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അബ്ദുല്ലക്കുട്ടി,ജന.സെക്രട്ടറി പി.വി.സ്വാദിഖ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,ഒ.പി.സുഹറ,എം.ഷീജ ബാബു,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.എസ്.എഫ്.സംസ്ഥാന വിംഗ് കൺവീനർ ജീലാനി കൂടത്തായി,സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് ജന.സെക്രട്ടറി പി.പി.ജുബൈർ കൂടത്തായി,പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി റഷീദ് മഠത്തിൽ,പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ് പള്ളിക്കണ്ടി,ജന.സെക്രട്ടറി വി.സി.ഇബ്രാഹീം,മുസ്‌ലിം ലീഗ് വാർഡ് ഭാരവാഹികളായ എ.കെ.കാതിരി ഹാജി കൂടത്തായി,എൻ.പി.മൂസ,സത്താർ അമ്പലത്തിങ്ങൽ,ഇ.കെ.മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ മുസ്‌ലിം ലീഗ് ജനപ്രതിനിധികളുടെ പ്രതിഷേധ സഭ സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് ഉൽഘാടനം ചെയ്യുന്നു.
Post a Comment