താമരശ്ശേരി : ചുരത്തിൽ സ്ത്രീകൾക്ക് കംഫർട് സ്റ്റേഷൻ നിർമ്മിക്കണമെന്ന്  എസ് ഡി പി ഐ  പുതുപ്പാടി പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു.


ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ചുരം റോഡിൽ
മിക്ക സമയത്തും മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപെടുന്ന താമരശ്ശേരി ചുരത്തിൽ യാത്രക്കാരായ സ്ത്രീകൾക്ക് പ്രാധമിക ആവശ്യങ്ങൾ നിർവഹിക്കാനാവശ്യമായ സൗകര്യം ഏർപ്പെടുത്തണമെന്ന്.  
എസ് ഡി പി ഐ പുതുപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ താജുദ്ധീൻ കക്കാട് ആവശ്യപെട്ടു.

 നിരവധി പുതിയ ടെക്നോളജികൾ ഉപയോഗിച്ചുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ലഭ്യമാണെന്നും  ഈ ആവശ്യം മുന്നോട്ട് വെച്ച് ഇതുമായി ബന്ധപ്പെട്ട അധൃകൃതർക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 ഇവിടങ്ങളിൽ
അപകടങ്ങൾ  പതിവാണ്   ചുരത്തിനോട് ചേർന്ന അടിവാരം ടൗണിൽ ഫയർ സ്റ്റേഷൻ സൗകര്യവും പോലീസ് സ്റ്റേഷൻ സംവിധാനവും അനിവാര്യമാണെന്നും യോഗം ആവശ്യപെട്ടു.


യോഗത്തിൽ സിറാജ് തെയ്യപ്പാറ, റാഷിദ്‌ തെയ്യപ്പാറ, ഷെഫീഖ് പൂലോട്, ഷുഹൈബ് എലോക്കര, സിപി മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post