താമരശ്ശേരി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച മോഡൽ സ്കൂളാക്കി ഉയർത്തുമെന്ന് ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ എസ് ഷാനവാസ് ഐ എ എസ് പറഞ്ഞു. എം കെ മുനീർ എം എൽ എ യുടെ ഉന്നതി സ്കൂൾ പ്രോജക്റ്റിൻ്റെ വിശദാംശങ്ങൾ കണ്ടറിയുന്നതിനും വിലയിരുത്തുന്നതിനുമായി വിദ്യാലയം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്ക്കൂൾ മൈതാനം ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയമാക്കി ഉയർത്തുന്നതിന് ഖേലോ ഇന്ത്യ പ്രോജക്റ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിച്ചു കിട്ടുന്നതിനുള്ള പ്രാരംഭ നടപടികൾ യോഗത്തിൽ ആരംഭിച്ചു.
സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായും സർക്കാറും എം എൽ എ യുടെ ഉന്നതി പ്രോജക്റ്റും സംയുക്തമായി പ്രവർത്തിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഡിജിഇ നൽകി. സ്കൂൾ പരിസരവും നിർമ്മാണ പ്രവർത്തനങ്ങളും നേരിട്ട് വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി അധ്യക്ഷയായി.
വാർഡുമെമ്പർ ഫസീല ഹബീബ്, ഡിഡിഇ ശിവദാസൻ കെ , ഡിഇഒ സുബൈർ കെ കെ ,ഡയറ്റ് പ്രിൻസിപ്പൽ അബ്ദുന്നാസർ യു, ആർ ഡി ഡി രാജേഷ് കുമാർ ആർ, വിഎച്ച്എസ്ഇ അസിസ്റ്റൻ്റ് ഡയറക്ടർ അപർണ്ണ വി ആർ , എ ഇ ഒ പൗളി മാത്യു ,ബി പി ഒ മെഹറലി, പിടിഎ പ്രസിഡൻ്റ് വിനോദൻ എം, വൈസ് പ്രസിഡൻ്റ് അഷ്റഫ് കോരങ്ങാട്, പ്രിൻസിപ്പൽ മഞ്ജുള യുബി, എച്ച് എം അബ്ദുൽ ഗഫൂർ ഏ കെ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഇൻ ചാർജ് അനിൽ മാസ്റ്റർ,ഉന്നതി കോഡിനേറ്റേഴ്സ് ഖലീൽ, നൗഫൽ പുല്ലാളൂർ, റസാക്ക് മാസ്റ്റർ, ബെർലിൻ മാസ്റ്റർ, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Post a Comment