കൂടരഞ്ഞി: കക്കാടംപൊയിൽ പീടികപ്പാറ ഭാഗങ്ങളിൽ കൃഷി നാശം വരുത്തുന്ന കാട്ടാനയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കക്കാടംപൊയിൽ ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രദേശത്ത് കാട്ടാനകൾ നിരന്തരം കൃഷി നാശം വരുത്തുകയാണ് ഈ പ്രദേശത്ത് ജീവിക്കുന്നവരുടെ ജീവൻ പൊലും അപകടത്തിലായതിനാൽ ആനയെ അടിയന്തരമായി മയക്കുവെടി വെച്ച് പിടികൂടണമെന്നും സോളാർ ഫെൻസിങ്ങ് നടപടികൾ ഉടൻ പൂർത്തികരിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.
സിബി പീറ്റർ കൊട്ടാരത്തി അധ്യക്ഷനായി.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മണി എടത്തുവീട്ടിൽ ഉദ്ഘാടനം ചെയ്യ്തു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ മുഖ്യ പ്രഭാഷണം നടത്തി. ഹസീന കള്ളിപ്പാറ, ജിമ്മി മടത്തികണ്ടം, ഷൈജു പാണ്ടിപ്പിള്ളി, ജോയി പാവക്കൽ, ജോസ് പുതിയാപറമ്പിൽ, ബാബു നെല്ലൂരു പാറ, ബിബിൻ തച്ചിലുകണ്ടം, ജിൻ്റോ മ്ലാങ്കുഴി അബ്രാഹം ജോസഫ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق