കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ മുഴുവൻ വനാതിർത്തിയും ഹാംഗിംഗ് ഫെൻസിംഗ് നടത്തുന്നതിന് ആർ കെ വി വൈ പദ്ധതിയിൽ 1.25 കോടി രൂപയുടെ പ്രവർത്തി നടന്നുവരികയാണ്.13.5 കിലോമീറ്റർ ദൂരം പ്രവർത്തിയാണ്നടന്നുവരുന്നത്.
പൂവാറൻതോട് വനമേഖയിലാണ് ഇപ്പോൾ പ്രവർത്തി നടക്കുന്നത്.
പല വിധ കാരണങ്ങളാൽ പൂർത്തീകരണത്തിന് താമസം നേരിടുന്നത് പരിഹരിച്ച് വേഗത്തിൽ ആക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി .
പീടികപ്പാറ മേഖലയിൽ കോനൂർകണ്ടി മുതൽ കരിമ്പ് വരെ 2 km ദൂരം പഞ്ചായത്തിൻ്റെയും വകുപ്പിൻ്റെയും ഫണ്ട് സംയോജിപ്പിച്ച് ഫെൻസിംഗ് നടത്താൻ തീരുമാനിച്ചുട്ടുണ്ടെങ്കിലും പ്രവർത്തി ആരംഭിച്ചിട്ടില്ല.
മലപ്പുറം ജില്ലയിലെ നിലമ്പൂർ ഡിവിഷൻ കീഴിലെ വനഭൂമിയിൽ നിന്നാണ് കാട്ടാനകൾ തേനരുവി ഭാഗത്തേക്ക് എത്തുന്നത് പഞ്ചായത്തിൽ ആകെ വനഭൂമി 17 കിലോമീറ്റർ ആണ് ഇതിൽ 2 KM 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. ശേഷിക്കുന്ന 15.5 കിലോമീറ്റർ ആയിരുന്നു 2023 ൽ കൃഷി വകുപ്പിന്റെ ആർ കെ വി വൈ പദ്ധതിയിൽ പഞ്ചായത്ത് എന്ന രീതിയിൽ അപേക്ഷ നൽകി സർക്കാരിന്റെയും എം എൽ എ യുടെയും ഇടപെടലിന്റെ ഭാഗമായി 1.25 കോടി രൂപ അനുവദിച്ചു
13.5 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് പണി നടന്നു. ശേഷിക്കുന്ന 2 കിലോമീറ്റർ ഈ വർഷത്തെ പദ്ധതിയിൽ പൂർത്തീകരിക്കും.
അതാണ് ഇപ്പോൾ കാട്ടാന ശല്യം രൂക്ഷമായ തേനരുവി ഭാഗം, ഇവിടെ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ ജൂൺ 30 ന് യോഗം അടിയന്തിര പ്രാധാനൃത്തോടെ ലിന്റോ ജോസഫ് എംഎൽഎ പീടികപ്പാറയിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശവാസികളുടെ യോഗം വിളിച്ചുചേർത്ത് നടപടികൾ വേഗതയിലാക്കി പോകുന്ന സാഹചര്യത്തിലാണ് ഇന്ന് ഉണ്ടായ സംഭവം കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ അധികാരികൾ ബാധ്യസ്ഥർ ആണെന്ന ഉത്തമ ബോധ്യത്തോടെ ജാഗ്രതയോടെ ഇടപെടും, ഉടൻ തന്നെ പഞ്ചായത്തിലെ കാട്ടാന ശല്യം ഇല്ലാതാക്കാൻ ഇടപെടും
കഴിഞ്ഞരാത്രിയിൽ ആനയിറങ്ങി വീടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്ത പീടികപ്പാറ തേനരുവി ഏറ്റുമാനൂർക്കാരൻ ജോസുകുട്ടിയുടെ സ്ഥലം സന്ദർശിച്ചു.
കാട്ടാന ആക്രമണം സംസ്ഥാന ദുരന്തം ആയി പ്രഖ്യാപിച്ചത് കൊണ്ട് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താൻ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകി.
വിവിധ കർഷക സംഘടന നേതാക്കൾ, വനം വകുപ്പ് ജീവനക്കാർ, ആർ ആർ റ്റി ജീവനക്കാർ, തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു, പ്രസ്തുത കൃഷി ഭൂമിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 100 ഏക്കറിലധികം വരുന്ന ഭൂമി കാടുകയറി വനത്തിന് സമാനമായ അവസ്ഥയിലാണ് .
കാട് വെട്ടാത്ത ഭൂ ഉടമകൾക്ക് എതിരെ നടപടി എടുക്കാൻ പഞ്ചായത്ത് സെക്രട്ടറി, വില്ലജ് ഓഫീസർ എന്നിവർക്ക് നിർദ്ദേശം നൽകി, ആർ ആർ റ്റി നിരീക്ഷണം തുടർന്ന് വരുന്ന എല്ലാ ദിവസങ്ങളിലും നടത്താൻ നിർദ്ദേശം നൽകി,
ഇന്ന് പരിശോധനക് നേതൃത്വം നൽകുകയും ചെയ്തു, ക്യാമ്പ് ചെയ്തുള്ള പ്രവർത്തനം ആണ് ഉണ്ടാകുക, നാളെ പ്രദേശവാസികളുടെ സഹായത്തോടെ വനതിർത്തി വെട്ടി തെളിക്കാനുള്ള പ്രവർത്തനം ആരംഭിക്കും,
പൊതുവായ വിഷയത്തെ
രാഷ്ട്രീയ വൽകരിക്കാതെ നമുക്ക് ഒരുമിച്ചു നിൽകാം നാടിന്റെ നന്മക്കായിഎല്ലാവരും സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് അഭ്യർത്ഥിച്ചു.
إرسال تعليق