തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല കുടിയേറ്റ കർഷകൻ കൊട്ടാരത്തിൽ വർക്കി (103) നിര്യാതനായി.

സംസ്കാരം നാളെ തിങ്കളാഴ്ച (14-07-2025) ഉച്ചയ്ക്ക് 02:30-ന് മകൻ ബാബുവിൻ്റെ അത്തിപ്പാറയിലെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ് പള്ളിയിൽ.

ഭൗതികദേഹം തിങ്കളാഴ്ച രാവിലെ 08:00-ന് അത്തിപ്പാറയിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.

ഭാര്യ: പരേതയായ മറിയക്കുട്ടി പൊന്നാങ്കയം റാണിക്കാട്ട് കുടുംബാംഗം.

മക്കൾ: പരേതയായ ഗ്രേസി, ലീലാമ്മ, സിസിലി, ബേബി, മോളി, റോസിലി, ഓമന, ബാബു (യു.കെ), തങ്കമ്മ, ഡെയ്സി, പരേതനായ തങ്കച്ചൻ (മംഗലാപുരം), പരേതനായ സിബി.

മരുമക്കൾ: പരേതനായ ദേവസ്യ താളനാനിയിൽ (പുല്ലൂരാംപാറ), പരേതനായ ചാക്കോച്ചൻ തോയലിൽ (ആനക്കാംപൊയിൽ),
പൗളി വെട്ടിക്കൽ (കക്കാടംപൊയിൽ),
ജോണി അടപ്പൂർ പുത്തൻപുരയിൽ (പൊന്നാങ്കയം),
ജോസ് പൂത്രിച്ചാലിൽ (കല്ലുരുട്ടി),
പരേതനായ സണ്ണി കണ്ണമുണ്ടയിൽ (വേനപ്പാറ),
ലിസമ്മ കാവാലത്ത് (യു.കെ),
ബേബി കുഴിവേലിൽ (പുൽപ്പള്ളി),
മേഴ്സി കൈലാത്ത് (തേക്കുംകുറ്റി),
ഷിബു കൊച്ചു കാവുങ്കൽ (കേളകം),
ഷേർളി മടയക്കുന്നേൽ (തോട്ടുമുക്കം).

Post a Comment

Previous Post Next Post