മുക്കം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അലിഫ് ടാലന്റ് പരീക്ഷയും ഭാഷാ അനുസ്മരണവും നടത്തി. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് എൽ പി യു പി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു.
ലോകത്ത് അതിവേഗം വളർന്നുവരുന്ന വാണിജ്യ ഭാഷയായ അറബി പഠനം കുട്ടികൾക്ക് വൈവിധ്യമാർന്ന തൊഴിൽ മേഖലകളിലേക്ക് വാതിൽ തുറക്കുമെന്ന് ഭാഷ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് അഭിപ്രായപ്പെട്ടു. അറബി ഭാഷ വ്യാപനത്തിനും വളർച്ചയ്ക്കും കേരള അറബി ടീച്ചർ ഫെഡറേഷൻ നടത്തുന്ന സംഭാവനകൾ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
മുക്കം ഉപജില്ല അലിഫ് സമിതി ചെയർപേഴ്സൺ ഹൈറുന്നിസ ടീച്ചർ അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ഫോറം പ്രസിഡന്റ് ഫസൽ ബാബു പന്നിക്കോട് മുഖ്യാതിഥിയായി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് അൽഖാസിമി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് പി കെ അബ്ദുൽ ഹക്കീം ആമുഖഭാഷണം നടത്തി. എം എം ഓ എൽ പി സ്കൂൾ പ്രധാനാധ്യാപിക ആമിന ടീച്ചർ,അബ്ദുൽ ജബ്ബാർ എൻ, ഷമീമ ആനയാകുന്ന്, അലി അബ്ദുൽ റസാക്ക് കല്ലുരുട്ടി, ഹബീബ് കെ ടി,ഷംന കാരക്കുറ്റി, വഹീദാ മണാശേരി, അബ്ദുൽ കരീം കൊടിയത്തൂർ, അബ്ദുറബ്ബ് കെ സി, അബ്ദുൽ മജീദ് പുളിക്കൽ, അബ്ദുൽ കരീം കഴുത്തൂട്ടി പുറായി, അയ്യൂബ് കൊടിയത്തൂർ, മിൻസാർ ആനയാംകുന്ന്, മഹബൂബ കുമാരനല്ലൂർ, ഷാനിൽ വേനപാറ എന്നിവർ സംസാരിച്ചു.
അലിഫ് ടാലന്റ് പരീക്ഷയിൽ എൽ പി വിഭാഗത്തിൽ ഫർഹാ ഫാത്തിമ(ഗവ എൽ പി സ്കൂൾ ചാത്ത വെണ്ണക്കോട്), ഹാഷിർ അഹമ്മദ്(ജിഎച്ച്എസ്എസ് ചെറുവാടി ),ആയിഷ ഹൻഫ (ജി എം യു പി എസ് ചേന്നമംഗല്ലൂർ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ
മുഹമ്മദ് അമീൻ ഫൈസൽ ( എ യു പി സ്കൂൾ താഴെക്കോട്), ഹാദി ഹൈദർ ( ഹിൽടോപ്പ് പബ്ലിക് സ്കൂൾ ചെറുവാടി), ഫർഹ ഖദീജ ( എ യു പി എസ് സൗത്ത് കൊടിയത്തൂർ) എന്നിവർ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ നുഹാ ഫാത്തിമ പി ( പി ടി എം ഹയർസെക്കൻഡറി സ്കൂൾ കൊടിയത്തൂർ), ഹിബ ഫാത്തിമ കെ ടി ( ഹിൽ ടോപ്പ് പബ്ലിക് സ്കൂൾ ചെറുവാടി), അറഫാത്ത് ( എം കെ എച്ച് എം എം എച്ച് എസ് എസ് മണാശ്ശേരി) എന്നിവർ യഥാക്രമം 1 2 3 സ്ഥാനങ്ങൾക്ക് അർഹരായി.
ഹയർസെക്കൻഡറി വിഭാഗത്തിൽ ഹംദാ നിസാർ( വി എം എച്ച് എസ് എസ് ആനയാംകുന്ന്), നുഹ അബൂബക്കർ ( ചേന്നമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂൾ) എന്നിവർ ഒന്ന് രണ്ട് സ്ഥാനങ്ങൾ പങ്കിട്ടു.

Post a Comment