തിരുവമ്പാടി: 
2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചപ്പോൾ ഹാട്രിക്ക് നേട്ടവുമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം.

ജില്ലയിൽ 99.6 % മാർക്ക് നേടി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും, HWC വിഭാഗം 99% മാർക്ക് നേടി പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും ,  97.5% മാർക്ക് നേടി പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രം മൂന്നാം സ്ഥാനവും നേടി, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ചരിത്ര വിജയം നേടിയിരിക്കുകയാണ്.


 സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.


കേരളത്തിലെ ജില്ലാ ആശുപത്രി മുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡുകൾ നൽകുന്നത്.
ആശുപത്രികളിൽ വിവിധ തലങ്ങളിലുള്ള പരിശോധനകൾ നടത്തി കായകൽപ്പ് അവാർഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രിയെ തിരഞ്ഞെടുക്കുന്നത്.


കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും  ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി, സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകളും പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളും, വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായവും വിനിയോഗിച്ചു.

2023 ൽ രാജ്യത്തെ മികച്ച FHC യ്ക്കുള്ള NQAS  അവാർഡും രണ്ടു തവണ KASH (Kerala Accreditation Standards for Hospitals ) അവാർഡും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ഈ ഹാടിക് അംഗീകാരം ആശുപത്രിയുടെ വികസനത്തിനും പൊതുജനക്ഷേമത്തിനും വളരെയധികം പ്രയോജനപ്പെടുമെന്നും ജീവനക്കാരുടെ കൂട്ടായ്മയുടെയും  അർപ്പണബോധത്തിന്റെയും വിജയം കൂടിയാണ് ഈ നേട്ടമെന്നും മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.

Post a Comment

Previous Post Next Post