കൊടുവള്ളി:
രണ്ട് ദിവസങ്ങളിലായി കൊടുവള്ളിയിൽ വെച്ച് നടക്കുന്ന ജനതാദൾ(എസ്) കോഴിക്കോട് ജില്ലാ തല ലീഡേഴ്സ് മീറ്റ് നാളെ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ ആർ എഫ് കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന ക്യാമ്പ് വൈകിട്ട് 3 മണിക്ക് ആരംഭിക്കും.ജെഡിഎസ് ജില്ലാ പ്രസിഡൻ്റ് കെ.കെ.അബ്ദുള്ള പതാക ഉയർത്തും.
തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സംസ്ഥാന പ്രസിഡൻറ് മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് തെറ്റയിൽ മുഖ്യ പ്രഭാഷണം നടത്തും.
വിവിധ സെഷനുകളിലായി നടക്കുന്ന വ്യത്യസ്ത പരിപാടികളിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.മുരുകദാസ് , പി.പി ദിവാകരൻ ,സാബു ജോർജ്,ബാലസുബ്രമണ്യൻ,സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ മുഹമ്മത് ഷാ തുടങ്ങിയവർ സംബന്ധിക്കും.ഞായറാഴ്ച രാവിലെ നടക്കുന്ന കാർഷിക സെമിനാർ അഡ്വ.പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധ നിയോജകമണ്ഡലങ്ങളിൽ നിന്നും പാർട്ടി ഭാരവാ ഹികളായ നൂറോളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും.ഇത് സംബന്ധിച്ച് നടന്ന പത്ര സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് കെ കെ അബ്ദുള്ള, ജില്ലാ സെക്രട്ടറി വിജയൻ ചോലക്കര, നിയോജക മണ്ഡലം പ്രസിഡൻറ്കെ വി സെബാസ്റ്റ്യൻ, സെക്രട്ടറി പിസിഎ റഹീം, കൊടുവള്ളി മുനിസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് സി പി അബു ഹാജി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment