കോടഞ്ചേരി:
സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി  ഏകദിന ശിൽപ്പശാല  കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 


പരിപാടിയിൽ  സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി ബിജി എസ്. ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ  യൂണിയൻ ചെയർമാൻ  ഈ. പ്രേംകുമാർ അധ്യക്ഷതവഹിച്ചു. 

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ അഭിലാഷ് കെ. എം, താമരശ്ശേരി പാക്സ് അസോസിയേഷൻ പ്രസിഡന്റ് റ്റി. എ മൊയ്തീൻ, കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത്, ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  അബ്ദുള്ളകുട്ടി കെ. കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 

റിട്ട. ഡിജിഎം കേരള ബാങ്ക് രവീന്ദ്രൻ  കുടിശ്ശിക നിവാരണം തീവ്രയജ്ഞം " എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് നയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വിപുലമായ ചർച്ച നടന്നു.

 പ്രസ്തുത പരിപാടിക്ക്  കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വിപിൻ ലാൽ. കെ നന്ദി രേഖപ്പെടുത്തി.




Post a Comment

Previous Post Next Post