കോഴിക്കോട് :
കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ
ആഗസ്റ്റ് 16 മുതൽ 19 വരെ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ
ലോഗോ പ്രകാശനം കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നിർവ്വഹിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സജിത് കുമാറിന് നൽകിക്കൊണ്ടാണ് ലോഗോ പ്രകാശനം നടത്തിയത്.
അത്‌ലറ്റിക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ എം ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹിമാൻ അധിക്ഷത വഹിച്ചു.
കൗൺസിലർ ഇഎം സോമൻ, കൗൺസിലർ മോഹനൻ കെ, വി കെ തങ്കച്ചൻ, നൂറുദ്ദീൻ, സി ടി ഇല്യാസ്, ഇബ്രാഹിം ചീനിക്ക, വിനോദ് ജോസ്, മുഹമ്മദ് ഹസ്സൻ എന്നിവർ ആശംസകൾ അറിയിച്ചു.
എ കെ മുഹമ്മദ് അഷ്റഫ് നന്ദി പറഞ്ഞു.
Post a Comment