തിരുവമ്പാടി :
സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ ബേപ്പൂർസുൽത്താൻ്റെ ജീവിതവഴികൾ എന്ന വിഷയത്തിൽ അധ്യാപിക മോളി വർഗീസ് സംസാരിച്ചു. പൂവൻ പഴം എന്ന ചെറുകഥയുടെ ദൃശ്യാവിഷ്ക്കാരം കാണികളെ കഥയുടെ ആഴങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിച്ചു. ബഷീർ കൃതികളെ ചേർത്തിണക്കിയ ഒപ്പനയും അരങ്ങിലെത്തി.ഹെഡ് മാസ്റ്റർ സുനിൽ പോൾ ,സീനിയർ അസിസ്റ്റൻ്റ് ആഗി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികളായ റോസ്ന റോബിൻസ് , ആരുഷി സി സുഭാഷ്, യാദവ് കൃഷ്ണ, വൈഗ പ്രശാന്ത്,ഷഹാനഷംസു അധ്യാപകരായ ബിന്ദു വി കെ, ലിസി കെ.പി, അയൂബ് ഇ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment