കോടഞ്ചേരി :
 ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങത്തോട് യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം 2K 25 മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണി ത്തോട്ടം ഉദ്ഘാടനം ചെയ്തു.

 യൂണിറ്റ് ഡയറക്ടർ ഫാദർ സിജോ പന്തപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ഫാദർ ജോസഫ് പീടിക പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സെൻമേരിസ് ചർച്ച് വികാരി ഫാദർ ലിവിൻ, മർത്തോമ ചർച്ച് വികാരി ഫാദർ റിനോ, വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ, കോഡിനേറ്റർ എം എം ഐസക്,എന്നിവർ ആശംസകൾ അർപ്പിച്ചു.

പോലീസ് ഓഫീസർ ശ്രീ ജിനീഷ് കുര്യൻ ഓണത്തിന്റെ ഓർമ്മകൾ അനുസ്മരിപ്പിക്കുന്ന സന്ദേശം നൽകി. യു.ഡി.ഓ. ഗ്രേസിക്കുട്ടി വർഗീസ് സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട് പി.സി.ചാക്കോ നന്ദിയും അർപ്പിച്ചു.

 പ്രസ്തുത ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിച്ചേർന്ന ജർമൻ കുടുംബത്തെ പൊന്നാട അണിയിച്ച്  ആദരിച്ചു .വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് സമ്മാനദാനവും നൽകി .യൂണിറ്റ് സെക്രട്ടറി റോഷിനി ജോളി യു.ഡി.ഒ നൈസി ജിനേഷ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി വിഭവസമൃദ്ധമായ ഓണസദ്യയോടെ യോഗം അവസാനിച്ചു.

Post a Comment

أحدث أقدم