തിരുവമ്പാടി :
ആനക്കാംപാെയിൽ, ചടങ്ങിന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ താഴെ പറയുന്നവയാണ്:

ഒഫീഷ്യൽ വാഹനങ്ങൾ: സെന്റ് മേരീസ് പള്ളിക്ക് മുൻവശത്തുള്ള മൈതാനം.

മാധ്യമപ്രവർത്തകരുടെയും മീഡിയ വാഹനങ്ങളുടെയും പാർക്കിംഗ്: സ്റ്റേജിന് സമീപത്തുള്ള സെന്റ് മേരീസ് പാരിഷ് ഹാളിന്റെ പാർക്കിംഗ് ഏരിയ.

മുച്ചക്ര / നാല് ചക്ര വാഹനങ്ങൾ: ആളുകളെ ചെറുശ്ശേരി റോഡിൽ ഇറക്കി വിട്ട ശേഷം വാഹനങ്ങൾ സ്കൂളിന്റെ വിശാലമായ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.

ഇരുചക്ര വാഹനങ്ങൾ: ആനക്കാംപൊയിൽ ഗവൺമെന്റ് എൽ. പി. സ്കൂൾ ഗ്രൗണ്ട്.

ബസ്സുകൾ: ആനക്കാംപൊയിൽ സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്സിൽ ആളുകളെ ഇറക്കിയ ശേഷം മുത്തപ്പൻപ്പുഴ – കണ്ടപ്പംചാൽ റോഡിൽ ഒരു വശത്തായി പാർക്ക് ചെയ്യണം.

വാഹനഗതാഗതം നിയന്ത്രിക്കാനായി നൂറോളം വോളണ്ടിയർമാരെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, എസ്.സി.-എസ്.ടി. വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു, പ്രിയങ്ക ഗാന്ധി എം.പി, എം.എൽ.എമാരായ ലിന്റോ ജോസഫ്, ടി. സിദ്ധീഖ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

أحدث أقدم