നെല്ലിപ്പൊയിൽ: കാർഷിക മേഖലയായ നെല്ലിപ്പൊയിലിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കെ എം മാണി ഊർജിത കാർഷിക ജലസേചന (മൈക്രോ ഇറിഗേഷൻ ) പദ്ധതിക്ക് മൂന്ന് കോടി രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ പ്രഖ്യാപിച്ചു. നെല്ലിപ്പൊയിലിൽ നാലാമത്
എം.സി കുര്യൻ ഐരാറ്റിൽ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയുടെ ഇന്നു കാണുന്ന വികസനത്തിന് അടിത്തറ പാകിയ എം.സി കുര്യൻ്റെ വികസന കാഴ്ചപ്പാടുകൾ മലയോര മേഖലയിലെ ജനഹൃദയങ്ങളിൽ എന്നും ജ്വലിച്ചു നിൽക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് എസ് എസ് എൽ സി, പ്ലസ് ടു തലത്തിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മെമൻ്റോയും പഠനോപകരണങ്ങളും നൽകി ആദരിച്ചു. മണ്ണൂത്തി കാർഷിക സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡി കരസ്ഥമാക്കിയ ഡോ. റോസ് മാത്യൂസിനെ പ്രത്യേകം ആദരിച്ചു.
ജോസ് ഐരാറ്റിൽ അധ്യക്ഷത വഹിച്ച യോഗത്തിൻ കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡണ്ട് ടി.എം. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.എം പോൾസൺ, റോയ് മുരിക്കോലിൽ, ബോബി മൂക്കൻതോട്ടം,
ജോസഫ് മൂത്തേടം, നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ, സംസ്ഥാന കമ്മിറ്റി അംഗം സിജോ ജോസ്, മണ്ഡലം പ്രസിഡണ്ടുമാരായ സിബി പുളിമൂട്ടിൽ, കാദർ ഹാജി, ജോയ് മ്ലാക്കുഴി, ഷൈജു കോയിനിലം,മാത്യു തറപ്പുതൊട്ടി, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസഫ് കളപ്പുര, നിയോജക മണ്ഡലം സെക്രട്ടറി ജോസഫ് വണ്ടൻമാക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാജി മുട്ടത്ത്, മേരി തങ്കച്ചൻ, സിജി സിബി, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ജോസഫ് ജോൺ,
കെ എസ് സി സംസ്ഥാന സെക്രട്ടറി അനേക് തോണിപ്പാറ, കേരള വനിത കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ഗ്രേസി ജോർജ്, ഡോ.റോസ് മാത്യൂസ്, ജിൽന വിനോദ്, ഏലിയാസ് പടയാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment