മുക്കം:
ഞങ്ങൾക്ക് വേണം ജോലി..
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ"
എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തിൽ മുക്കത്ത് വെച്ച് നടക്കുന്ന സമര സംഗമത്തിന്റ പ്രചരണാർത്ഥം
ഡിവൈഎഫ്ഐ മുക്കം മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 9,10 തിയ്യതികളില്‍ നടക്കുന്ന യൂത്ത്മാർച്ചിന് തോട്ടത്തിൻ കടവിൽ തുടക്കമായി. യൂത്ത് മാർച് DYFI മുന്‍ സംസ്ഥാന കമ്മറ്റി അംഗം ടി.വിശ്വനാഥന്‍ ഉദ്ഘാടനം നിർവഹിച്ചു.
നീലേശ്വരം മേഖല പ്രസിഡന്റ് ആദിന്‍ അധ്യക്ഷനായി.
ജാഥാ ലീഡർ Dyfi സംസ്ഥാന കമ്മറ്റി അംഗം ദിപുപ്രേംനാഥ്,വൈസ് ക്യാപ്റ്റൻ അഖില.ടി,
ജാഥാ മാനേജർ അഖില്‍.പി.പി,
ആദര്‍ശ്, ഷിജിൽ എന്നിവർ സംസാരിച്ചു, സ്വാഗത സംഘം ചെയർമാൻ നൗഫല്‍ സ്വാഗതവും വിഷ്ണു രാജ് നന്ദിയും പറഞ്ഞു.
Post a Comment