കുവൈറ്റ്:
കുവൈറ്റ് കെഎംസിസിയിൽ പൊട്ടിത്തെറി. നേതൃസ്ഥാനത്തുള്ള നിരവധിപേർ രാജിവച്ചു.
സംസ്ഥാന മുസ്ലിംലീഗിന്റെ ശക്തമായ മേൽനോട്ടത്തിലും, നിർദ്ദേശങ്ങളും അനുസരിച്ചു സമവായതിലൂടെയാണ് കൊടുവള്ളി മണ്ഡലം കുവൈറ്റ് കെഎംസിസി നിലവിൽ വന്നത്, എന്നാൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട് ചില മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ ഏകപക്ഷീയവും ,ധിക്കാരപരവുമായ നടപടികൾ,സഹപ്രവർത്തകരുടെ വ്യക്തിജീവിതത്തെ പോലും കടന്നാക്രമിക്കുന്ന രീതിയിൽ തുടരുകയാണ്.
ഇതിനെതിരെ നിരന്തരമായി മേൽകമ്മിറ്റികൾക്ക് പരാതികൾ നൽകിയിട്ടും അത് പരിഹരിക്കപ്പെടുകയോ വേണ്ടരീതിയിൽ ഇടപെടുകയോ ചെയ്യാത്ത ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും , വിഭാഗീയ പ്രവർത്തനങ്ങൾക്ക് വളം വെച്ചുകൊടുക്കുന്ന പ്രവർത്തനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ചില മണ്ഡലം നേതാക്കളുടെയും, മേൽകമ്മിറ്റികളുടെയും ഏകപക്ഷീയവും,ധിക്കാരപരവുമായ നടപടികളിലും, നിലപാടുകളിലും പ്രേതിഷേധിച്ചുകൊണ്ട്, കെഎംസിസി ഏല്പിച്ച  മുഴുവൻ ചുമതലകളിൽ നിന്നും നിരവധിപേർ രാജിവച്ചു.

കോഴിക്കോട് ജില്ലാവൈസ് പ്രസിഡന്റ് ഹനീഫ വള്ളിക്കാട്, കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് സുബൈർ കോട്ടക്കാവയൽ, ട്രഷറർ ജരീർ അഹമ്മദ് നരിക്കുനി, ജോയിൻ സെക്രട്ടറി അഷ്റഫ് എം വാവാട്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സലാം ആവിലോറ, റാസിക് കച്ചേരിമുക്ക്, ബഷീർ സി എം പുല്ലാളൂർ, ഷംസുദ്ദീൻ വെണ്ണക്കാട്, ബഷീർ വാവാട്, ജില്ലാ കൗൺസിലർമാരായ ഫൈസൽ ഓമശ്ശേരി, നാസർ കുടുക്കിൽ, മജീദ് കാരാടി, നിസാർ സൗത്ത് കൊടുവള്ളി തുടങ്ങിയ നേതാക്കൾ രാജി വെച്ചു.
മുസ്ലിംലീഗിന്റെയും കെഎംസിസിയുടെയും എളിയ പ്രവർത്തകരായി തുടരുമെന്നും രാജിയിൽ മെമ്പർമാർക്കുണ്ടായ പ്രയാസങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും രാജിവെച്ച നേതാക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post