തിരുവമ്പാടി :
ഒരുമിച്ചോണം
ഓണം വയോജനങ്ങൾക്കൊപ്പം ആഘോഷമാക്കി എൻ എസ് വേണ്ടിയേഴ്സ്
സ്നേഹാലയത്തിലെ അന്തേവാസികൾക്കൊപ്പമാണ് എൻഎസ്എസ് വോളണ്ടിയേഴ്സ് വ്യത്യസ്ത രീതിയിൽ ആഘോഷിച്ചത്.
സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് സ്നേഹാലയത്തിലെ വയോജനങ്ങളായ അന്തേവാസികൾക്കൊപ്പം ഓണാഘോഷം നടത്തി.
ഓണസദ്യ നൽകുകയും അവരോട് സംവദിക്കുകയും ചെയ്തു.'കരുതും
കരങ്ങൾ 'എന്ന എൻഎസ് എസ് പദ്ധതിയുടെ ഭാഗമായാണ് സ്നേഹാലത്തിൽ ഓണാഘോഷം നടത്തിയത്.
പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ വിപിൻ എൻ സെബാസ്റ്റ്യൻ , റിച്ചാർഡ് ജോൺ, എൻഎസ്എസ് കോഡിനേറ്റർ ജിതിൻ ജോസ് എൻഎസ്എസ് ലീഡർമാരായ ജോൺ ജോസഫ് ഷാജി ,ദിജ്വിവിത പി ,വിനായക്, ആൽഫി മാനുവൽ എന്നിവർ നേതൃത്വം നൽകി.
Post a Comment