ഓമശ്ശേരി:
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ,ഫത് വ കമ്മിറ്റികളിൽ അംഗവുമായിരുന്ന മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ ഇരുപത്തിയൊമ്പതാം ത്രിദിന ഉറൂസ്‌ മുബാറക്കിന്‌ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഭക്തി നിർഭരമായ തുടക്കം.



പുതിയോത്ത്‌ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഉറൂസ്‌ മുബാറക്‌ നടക്കുന്നത്‌.ഇന്നലെ സുബ്‌ഹി നിസ്കാരാനന്തരം മൗലിദ്‌ പാരായണത്തോടെയാണ്‌ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക്‌ തുടക്കമായത്‌.റഫീഖ്‌ സകരിയ്യ ഫൈസി കൂടത്തായി നസ്വീഹത്ത്‌ പ്രഭാഷണം നടത്തി.തുടർന്ന് ഖത്തം തുടങ്ങൽ ചടങ്ങും കൂട്ട സിയാറത്തും നടന്നു.പുതിയോത്ത്‌ ഖത്തീബ്‌ പി.സി.ഉബൈദ്‌ ഫൈസി നേതൃത്വം നൽകി.മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി,ജന.സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി,ഇ.അഹമ്മദ്‌ കുട്ടി ഫൈസി വെണ്ണക്കോട്‌,പി.വി.മൂസ മുസ്‌ലിയാർ,യു.പി.സി.അബൂബക്കർ കുട്ടി ഫൈസി,ടി.എൻ.ഇബ്രാഹീം കുട്ടി ദാരിമി,കെ.ഹുസൈൻ ബാഖവി,ആർ.കെ.അബ്ദുല്ല ഹാജി,അബു മൗലവി അമ്പലക്കണ്ടി,എൻ.മുഹമ്മദ്‌ ഫൈസി നടമ്മൽ പൊയിൽ,ഹാഫിള്‌ സൽമാൻ മാഹിരി എന്നിവർ സംസാരിച്ചു.രാത്രി നടന്ന മതപ്രഭാഷണ വേദി നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്തു.പ്രശസ്ത വാഗ്‌മി യു.പി.അബ്ദുല്ല സലീം വാഫി പ്രഭാഷണം നടത്തി.

ഇന്ന് (ശനി) മഗ്‌രിബ്‌ നിസ്കാരാനന്തരം മജ്‌ ലിസുന്നൂർ സംഗമം അഡ്വ:ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉൽഘാടനം ചെയ്യും.മജ്‌ലിസുന്നൂറിന്‌ സയ്യിദ് ശാഹിൻ ഫൈസി അൽ ബുഖാരി പാണ്ടിക്കാട് നേതൃത്വം നൽകും.നാളെ(ഞായർ)രാവിലെ 9.30 ന്‌ അനുസ്മരണ സമ്മേളനവും ദുആ മജ്‌ലിസും ആരംഭിക്കും.മഹല്ല് ഖത്തീബ് പി.സി.ഉബൈദ്‌ ഫൈസി ഉൽഘാടനം ചെയ്യും.ആർ.വി.കുട്ടി ഹസ്സൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും.മുഹമ്മദ്‌ ഹൈത്തമി വാവാട്‌ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകും.മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ,മലയമ്മ അബൂബക്കർ ഫൈസി,പുതിയോത്ത്‌ മുദരിസ്‌ മുഹമ്മദ്‌ സൈനുൽ ആബിദീൻ ബാഖവി കാവനൂർ,പുതിയോത്ത്‌ പി.സി.ഉസ്താദ്‌ ഖുർആൻ കോളജ്‌ പ്രൻസിപ്പൽ ഹാഫിള്‌ സൽമാൻ മാഹിരി എന്നിവർ പ്രസംഗിക്കും.സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കും.തുടർന്ന് അന്നദാനം നടക്കും.

ഫോട്ടോ:പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ഉറൂസ്‌ മുബാറകിന്‌ തുടക്കം കുറിച്ച്‌ റഫീഖ്‌ സകരിയ്യ ഫൈസി കൂടത്തായി നസ്വീഹത്ത്‌ പ്രഭാഷണം നടത്തുന്നു.

Post a Comment

Previous Post Next Post