ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി നിർവഹിച്ചു.
സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ.സിറിൻ ജോസഫ് ദേശീയ പതാക ഉർത്തി .
പിടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പി ടി എ വൈസ് പ്രസിഡൻ്റ് നജുമുദ്ദീൻ എം പി ടി എ പ്രസിഡൻ്റ് ശ്രുതി സുബ്രഹ്മണ്യൻ വിദ്യാർഥി പ്രതിനിധികളായ ജോഷ്വാ ജോബിഷ് , സരയൂലക്ഷ്മി അധാപകനായ സുനീഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
സ്വാതന്ത്ര്യ ദിന ആഘോഷപരിപാടികളുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിവിധ പരിപാടികൾ അവതരിപ്പിച്ചു. പായസ വിതരണം നടത്തി.
സ്കൗട്ട്സ്, ഗൈഡ്സ് ജെ. ആർ സി , ട്രാഫിക് ക്ലബിലെ വിദ്യാർഥികൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post