തിരുവമ്പാടി :
പൂവിളികളും, പൂപൊലിയുമായി മാവേലിമന്നനെ എതിരേറ്റ് ഉത്സവാന്തരീഷത്തിൽ സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഓണാഘോഷം നടന്നു.
സ്കൂൾ മാനേജർ ഫാ. തോമസ് നാഗപറമ്പിൽ ദീപം തെളിയിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ,ആഗി തോമസ് എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ റിയാസ് (പി.ടി.എ വൈസ് പ്രസിഡൻ്റ്), റസിയ , ജനിത (എം.പി.ടി.എ) എന്നിവർ സന്നിഹിതരായി. മോളി വർഗീസ് (അധ്യാപിക) വിഷയാവതരണം നടത്തി.
തുടർന്ന് ഓണപ്പാട്ട്, തിരുവാതിര, ഓണ മത്സരങ്ങൾ, വടംവലി എന്നിവ നടത്തി.. തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണ സദ്യയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ അടക്കം 1500 ൽ അധികം ആളുകൾ പങ്കു ചേർന്നു.
Post a Comment