ഓമശ്ശേരി:
ആഗസ്ത്‌ 12 മുതൽ 30 വരെ കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാമ യാത്രയുടെ വിജയത്തിനായി ഓമശ്ശേരിയിൽ വിപുലമായ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപവൽക്കരിച്ചു.ഓഗസ്ത്‌ 27 ന്‌ ബുധനാഴ്ച്ചയാണ്‌ ഓമശ്ശേരിയിൽ ഗ്രാമയാത്രയോടനുബന്ധിച്ചുള്ള ജനസഭ നടക്കുന്നത്‌.മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ട്‌ സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനും വേണ്ടിയാണ്‌ എം.എൽ.എ.ഗ്രാമയാത്ര സംഘടിപ്പിക്കുന്നത്‌.ഓമശ്ശേരിയിലെ പൊതു ജനങ്ങൾക്ക്‌ അവരുടെ പരാതികൾ നാളെ (തിങ്കൾ) മുതൽ ആഗസ്ത്‌ 17 വരെ വാർഡ്‌ മെമ്പർമാർ മുഖേനയോ അങ്കണവാടികൾ മുഖേനയോ സമർപ്പിക്കാവുന്നതാണ്‌.ആഗസ്ത്‌ 10 മുതൽ 17 വരെ പഞ്ചായത്ത്‌ ഓഫീസിൽ പ്രവർത്തിക്കുന്ന കൗണ്ടറിൽ പരാതികൾ നേരിട്ടും സ്വീകരിക്കും‌.സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ടുള്ള പരിഹാരമാവേണ്ട പ്രശ്നങ്ങളാണ്‌ പരാതിയായി സമർപ്പിക്കേണ്ടത്‌.

ഓമശ്ശേരി പഞ്ചായത്ത്‌ ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ മുഖ്യപ്രഭാഷണം നടത്തി.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ പി.കെ.ഗംഗാധരൻ,സീനത്ത്‌ തട്ടാഞ്ചേരി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം.ശ്രീനിവാസൻ,യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്‌,അഗസ്റ്റിൻ ജോസഫ്‌ കണ്ണേഴത്ത്‌,എസ്‌.പി.ഷഹന,പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,കെ.എം.കോമളവല്ലി,ഒ.പി.അബ്ദുൽ റഹ്മാൻ,ടി.ശ്രീനിവാസൻ,ആർ.എം.അനീസ്‌,കെ.അബ്ദുൽ ലത്വീഫ്‌,പി.സുനിൽ കുമാർ,എം.ഷീജ ബാബു,കെ.പി.രജിത,മൂസ നെടിയേടത്ത്‌,ബീന പത്മദാസ്‌,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,കൃഷി ഓഫീസർ ആർ.വിഷ്ണു,വെറ്ററിനറി സർജൻ ഡോ:ധന്യ ജോസ്‌,ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ പി.എം.രമ്യ,ഹെൽത്ത്‌ ഇൻസ്പെക്ടർ വി.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

കെ.കരുണാകരൻ മാസ്റ്റർ(ചെയ),യൂനുസ്‌ അമ്പലക്കണ്ടി(വർ.ചെയ),പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ(ജ.കൺ),പി.കെ.ഗംഗാധരൻ(വർ.കൺ),ഫാത്വിമ അബു(ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Post a Comment

Previous Post Next Post