പുതുപ്പാടി :
എസ് കെ എസ് ബി വി
സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഒടുങ്ങാക്കാട് ബ്രാഞ്ച് മദ്രസ്സയിൽ വെച്ച് പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ ത്വാഹാ യാമാനി അധ്യക്ഷത വഹിക്കുകയും, മുഹമ്മദ് ബാഖവി അൽ ഹൈത്തമി പ്രാർത്ഥനക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
"സ്നേഹ പ്രവാചകരുടെ
ഒന്നര സഹസ്രാബ്ദം" എന്ന പ്രമേയത്തിന്മേൽ SKSBV ജില്ലാ കൺവീനർ നൂറുദ്ധീൻ ഫൈസി പ്രമേയാവതരണ പ്രഭാഷണം നടത്തി.
ശേഷം ജില്ലാവർക്കിംഗ് കൺവീനർ ഫർഹാൻ മില്ലത്ത് മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ഷറഫു കൊട്ടാരക്കോത്ത്, അലി ഫൈസി അടിവാരം, മുസ്തഫ ദാരിമി, പി എ മൊയ്തീൻകുട്ടി ഹാജി, ടി എം അബ്ദുൽസലാം, ആസിഫ് പയ്യോളി, മിക്ദാദ് കൈവേലിക്കടവ്, ഫഹദ് പന്തീരങ്കാവ്, റാഫി ദാരിമി, ബഷീർ മുസ്‌ലിയാർ, റിയാസ് ഫൈസി, ഷഫീക് മുസ്‌ലിയാർ എന്നിവർ ആശംസകൾ നേർന്നു.
ശേഷം ശാക്കിർ ഹുസൈൻ ദാരിമിയുടെ നേതൃത്വത്തിൽ
ഇഷ്‌ക് മജ്‌ലിസ് പരിപാടിയും നടന്നു.
ജില്ലാ സെക്രട്ടറി നിഷാൻ സ്വാഗതവും, മുഫീദ് പുതുപ്പാടി നന്ദിയും പറഞ്ഞു.
Post a Comment