തിരുവമ്പാടി :
വിശ്വ ഗുരു ശ്രീനാരായണഗുരു തൃപ്പാദങ്ങളുടെ 171ാം ജയന്തി ദിനം എസ്എൻഡിപി യോഗം തിരുവമ്പാടി യൂണിയന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.
ഇതോടനുബന്ധിച്ച് നടന്ന ജയന്തി ആഘോഷയാത്രയിൽ മുഴുവൻ ശാഖാ യോഗങ്ങളിലെയും ശ്രീനാരായണീയർ പങ്കെടുത്തു.
ഘോഷയാത്ര യോഗം മുൻ കൗൺസിലർ ശ്രീ ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡണ്ട് ഗിരി പാമ്പനാൽ അധ്യക്ഷത വഹിച്ചു, സെക്രട്ടറി പി എ ശ്രീധരൻ സ്വാഗതവും.വൈസ് പ്രസിഡണ്ട് ശ്രീ എം കെ അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു,യൂത്ത് മൂവ്മെന്റ് ജില്ലാ സെക്രട്ടറി മെവിൻ പി സി, യൂണിയൻ വനിതാ സംഘം സെക്രട്ടറി സലീല ഗോപിനാഥ്, ശ്രീമതി പുഷ്പവല്ലി, ഉഷ ബേബി, കൗൺസിലർമാരായ രവി, സുകുമാരൻ, എംവി പ്രസാദ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അർജുൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment