തിരുവമ്പാടി : 
സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തോടനുബന്ധിച്ച് പുതിയതായി നിർമ്മിച്ച വൈദിക മന്ദിരത്തിന്റെ ആശീർവാദ കർമ്മവും ഇടവക ദിനാചരണവും നാളെ (8-9-2025 തിങ്കൾ)-വിവിധ പരിപാടികളോടെ നടക്കും.

 രാവിലെ 10 മണിക്ക് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ബലിയോട് ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന്  പുതിയ വൈദിക മന്ദിരം - ഹൃദയാലയത്തിന്റെ -ആശീർവാദ കർമ്മം നടക്കും. 

ഇതേ തുടർന്ന് പാരീഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സമർപ്പിത ജീവിതത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും, വിവാഹത്തിൻ്റെ സുവർണ, സിൽവർ ജൂബിലി ആഘോഷിക്കുന്നവരെയും, വിവിധ മേഖലകളിൽ സംസ്ഥാന പുരസ്കാരം നേടിയവരെയും പ്രത്യേകമായി ആദരിക്കും. സ്നേഹ വിരുന്നോടെ ചടങ്ങുകൾ അവസാനിക്കും.

Post a Comment

Previous Post Next Post