തിരുവമ്പാടി :
തിരുവോണം സമത്വസുന്ദരവും, സമൂഹത്തിൽ ഐക്യബോധവുമുണർത്തുന്ന ഒരു കാലഘട്ടമാണെന്നും, അതിന് സാഹിത്യകാരൻമാരുടെ സാഹിത്യ സൃഷ്ടികൾക്ക് താങ്ങാവാൻ കഴിയുമെന്നും - കേരള സ്റ്റേറ്റ് പെൻഷനേർസ് അസോസിയേഷൻ തിരുവമ്പാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഓണാഘോഷവും, കെ.ടി.ത്രേസ്യ ടീച്ചറുടെ
ചരിത്ര വീഥിയിലൂടെ എന്ന യാത്രാ വിവരണ പുസ്തകം പ്രകാശനം ചെയ്ത് കൊണ്ടും പ്രശസ്ത എഴുത്തുകാരി ഷീല ടോമി പറഞ്ഞു.
കെ.എസ്. എസ്.പി.എ മണ്ഡല പ്രസിഡണ്ട് ജോൺസൺ പുത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരി ഷീല ടോമി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.
മലയാള മനോരമ തിരുവമ്പാടി ബ്യൂറോ ചീഫ് തോമസ് വലിയ പറമ്പൻ പുസ്തകത്തെ സദസിന് പരിചയപ്പെടുത്തി. ജില്ലാ കോൺഗ്രസ് സെക്രട്ടറി ബാബു. കെ. പൈകാട്ടിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കെ.എസ്.എസ്. പി.എ തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡൻ്റ് ടി.ടി റോയ് തോമസ്, സെക്രട്ടറി സുധാകരൻ കപ്പിയേടത്ത്, സാഹിത്യകാരൻ ജോസഫ് പുതക്കുഴി, ഡോ. പി.എം. മത്തായി, ഡോ. ജെയിംസ് പോൾ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏലിയാമ്മ ജോർജ്, കെ.കെ. അബ്ദുൾ ബഷീർ, അനിൽകുമാർ പൈക്കാട്ട്, ഡോ. പി.എ. മത്തായി, അഗസ്റ്റിൻ മഠത്തിപറമ്പിൽ, ജോൺ കൂടരഞ്ഞി, യു.പി. അബ്ദുൾ റസാക്ക്, കെ. ഹരിദാസൻ, മോഹൻദാസ് കാരശേരി, കുര്യാച്ചൻ, അമൽ.ടി. ജെയിംസ്, ഷൈനി ബെന്നി, ഷിജു ചെമ്പനാനി, മുഹമ്മദ് വട്ട പറമ്പൻ, എന്നിവർ ചടങ്ങിന് ആശംസ നേർന്നു. ചരിത്രവീഥിയിലൂടെ പുസ്തക രചയിതാവ് കെ.കെ. ത്രേസ്യ മറുമൊഴി രേഖപ്പെടുത്തി. കേരള സംസ്ഥാന കൃഷിവകുപ്പിൻ്റെ ജൈവ വൈവിധ്യ സംരക്ഷണത്തിനായുള്ള ക്ഷോണി സംരക്ഷണ പുരസ്കാരം ലഭിച്ച പരിസ്ഥിതി പ്രവർത്തകൻ പി.ജെ തോമസ് പുരയിടത്തേയും, ചാർട്ടേർഡ് അക്കൗണ്ടൻറ് പദവി ലഭിച്ച ആൻറിയ ജോൺസണേയും, എ.സി.സി.എ നേടിയ ജോയൽ റോയിയേയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി അസോസിയേഷൻ സംഘടിപ്പിച്ച *സ്വാതന്ത്ര്യ സമരത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തം* എന്ന വിഷയത്തിൽ ഒന്നാം സമ്മാനത്തിനർഹയായ പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥി പി.ബി. നന്ദന ക്കും, രണ്ടാം സമ്മാനത്തിനർഹയായ ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി അഞ്ജലീന ജോജിക്കും, മൂന്നാം സമ്മാനത്തിനർഹയായ ബി.എസ് അനുഗ്രഹക്കും ഉപഹാരവും കാഷ് അവാർഡും നൽകി അനുമോദിച്ചു.
Post a Comment