തിരുവമ്പാടി : 
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'സ്വച്ഛതാ ഹി സേവാ' - ശുചിത്വോത്സവം പരിപാടിയുടെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.


തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തിയ ക്യാമ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.


 'ശുചീകരണ തൊഴിലാളികളും ആരോഗ്യപ്രശ്നങ്ങളും' എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ക്ലാസ് എടുത്തു.

ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പി എച്ച് എൻ ത്രേസ്യ എം ജെ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എസ്സ് എം അയന,വി ഇ ഒ ഗ്രീഷ്മ, ഹരിത കർമ്മ സേന ലീഡർ ശാന്തകുമാരി എന്നിവർ സംസാരിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സെൽവകുമാർ മുഹമ്മദ് മുസ്തഫ ഖാൻ, എംഎൽ എസ്പി മാരായ
ലിയാ സെബാസ്റ്റ്യൻ, സനില
 എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post