കോടഞ്ചേരി :
സ്റ്റേറ്റു ബാങ്ക് ഓഫ് ഇന്ത്യ കാർഷിക വായ്പകൾ പുതുക്കുമ്പോൾ കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകളിൽ നിന്ന് അന്യായമായി പ്രോസസിംഗ് ചാർജായി ചില ബ്രാഞ്ചുകൾ Rs 11800 രൂപ ചിലരിൽ നിന്ന് വാങ്ങിയിരുന്നു. ഇപ്രകാരം അടച്ചില്ലെങ്കിൽ കാർഷിക സബ്സിഡി നഷ്ടപ്പെടുമെന്നാണ് ബാങ്ക് അധികാരികൾ കർഷകരെ അറിയിച്ചിരുന്നത്. അന്യായമായ ചാർജ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ഫാർമേഴ്സ് റിലീഫ് ഫോറം ബാങ്കിൻ്റെ നടപടിക്കെതിരെ സമരരംഗത്തും, നിയമപരമായ പോരാട്ടത്തിലുമായിരുന്നു. ബാങ്ക് ഇപ്പോൾ പ്രോസസിംഗ് ചാർജ് നിർത്തലാക്കി പല ബ്രാഞ്ചുകളും പണം തിരികെ നൽകിയത് കർഷകർക്ക് ഏറെ ആശ്വാസകരമായി
  ഫാർമേഴ്സ് റിലീഫ് ഫോറം നടത്തിയ സമരവിജയ പ്രക്യാപനം കോടഞ്ചേരിയിൽ ചേർന്ന പൊതുയോഗത്തിൽ ഫാർമേഴ്സ് ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ ചെയർമാൻ അലക്സാണ്ടർ പ്ലാം പറമ്പിൽ ഉദ്ഘാടനം ചെയ്തു. 

ബാങ്കിൻ്റെ പ്രോസസിംഗ് ചാർജിനെതിരെ നിയമനടപടികൾക്കും, പ്രതിഷേധ പരിപാടികൾക്കും നേതൃത്വം നൽകിയ റിലീഫ് ഫോറ് കോടഞ്ചേരി പഞ്ചായത്ത് ചെയർമാൻ ദേവസ്യ കാളം പറമ്പിലിനെ പൊന്നാടയണിയിച്ച് റിലീഫ് ഫോറം ജില്ലാ ചെയർമാൻ ആദരിച്ചു. 

പല ബ്രാഞ്ചുകളും പ്രോസസിംഗ് ചാർജ് തിരികെ നൽകിയെങ്കിലും SBl കോടഞ്ചേരി ബ്രാഞ്ച് പണം തിരികെ നൽകാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. തുടർസമരപരിപാടികൾ ആസുത്രണം ചെയ്യുന്നതാണെന്ന് അറിയിച്ചു. 

ജോർജ് കൊളക്കാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സാലസ് നരിക്കുഴി, ദേവസ്യ കാളം പറമ്പിൽ , ടോമി മറ്റത്തിൽ , മോളി ജോർജ് ഇടത്ത് കൈക്കൽ, രാജു അറമത്ത്, ബിൻസു തിരുമല , ജോൺ ജോസഫ് പേഴത്തുങ്കൽ, ഷാജി അറക്കൽ പ്രസംഗിച്ചു.

Post a Comment

Previous Post Next Post