താമരശേരി:
ഉത്തര കേരള
( മലബാർ) കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് താമരശേരി മേരി മതാ കത്തീഡ്രലിൽ നടന്നു.
രണ്ടു ദിവസങ്ങളിലായാണ് കോൺഫറൻസ് നടന്നത്.

ഇന്നലെ രാവിലെ മേരി മതാ കത്തീഡ്രലിൽ നടന്ന ദിവ്യബലിയിൽ മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരമംഗലം മുഖ്യകാർമ്മികത്വം വഹിച്ചു.

ബത്തേരി രൂപത അധ്യക്ഷൻ ജോസഫ് മാർ തോമസ് വചന സന്ദേശം നൽകി. തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് രൂപത ആർച്ച് ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലയ്ക്കൽ, കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, സഹായമെത്രാൻ ബിഷപ്പ് ഡോ. ഡെന്നീസ് കുറുപ്പശേരി, മാനന്തവാടി രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, കോട്ടയം ക്നാനായ രൂപത സഹായമെത്രാൻ ജോസഫ് പണ്ടാരശേരി, ബിഷപ്പ് എമരിറ്റി മാർ ജോർജ്ജ് വലിയമറ്റം, മാർ ജോർജ്ജ് ഞരളക്കാട്ട് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. താമരശേരി രൂപത ചാൻസിലർ ഫാ.സെബാസ്റ്റ്യൻ കവളക്കാട്ട്, രൂപത പ്രൊക്കുറേറ്റർ ഫാ.ജോർജ്ജ് മുണ്ടനാട്ട്, താമരശേരി മേരി മതാ കത്തീഡ്രൽ വികാരി ഫാ.തോമസ് ചിലമ്പിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.


ഫോട്ടോ - ഉത്തര കേരള
(മലബാർ ) കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിനായി എത്തിയ ബിഷപ്പുമാർ താമരശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിനൊപ്പം മേരി മതാ കത്തീഡ്രലിൽ

Post a Comment

Previous Post Next Post