തിരുവനന്തപുരം: 
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ചപ്പാത്ത് വഞ്ചിക്കുഴിയില്‍ മകന്റെ മര്‍ദനമേറ്റ് ഹൃദ്രോഗിയായ അച്ഛന്‍ മരിച്ചു. വഞ്ചിക്കുഴി മാര്‍ത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകന്‍ നിഷാദിനെ നെയ്യാര്‍ ഡാം പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബവഴക്കാണ് മര്‍ദനത്തിന് കാരണമെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നിഷാദ് അച്ഛനെ മർദിക്കുകയും തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മര്‍ദനമേറ്റ രവീന്ദ്രനെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് വന്ന് നിഷാദിനെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post