താമരശ്ശേരി :
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിന് ലഭിച്ച 2023-25 വർഷത്തെ  താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം,ജില്ല കാര്യാലയത്തിൽ വെച്ച് നടത്തിയ സ്കൗട്ട്സ് & ഗൈഡ്സ് റീഫ്രഷ്മെൻ്റ് കോഴ്സിൻ്റെ ഉദ്ഘാടന വേളയിൽ സ്കൗട്ട് ജില്ല കമ്മീഷണർ വി.ടി ഫിലിപ്പ് - ൽ നിന്നും സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് ഏറ്റുവാങ്ങി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ (No To Drugs),സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ,റോഡ് സുരക്ഷാ ബോധവത്ക്കരണം,ദേശീയോദ്ഗ്രഥന പരിപാടികൾ,സ്വയംതൊഴിൽ പരിശീലനം,ശുചിത്വം - ആരോഗ്യം - ഊർജ്ജം - സംരക്ഷണ പരിപാടികൾ,പ്ലാസ്റ്റിക് ഫ്രീ ക്യാംപസ്,ആർത്തവ ബോധവത്ക്കരണം,ജീവൻ സുരക്ഷാ - ദുരന്തനിവാരണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ,നേത്ര പരിശോധന ക്യാംപ്,ഭിന്ന ശേഷി സൗഹൃദ പരിപാടികൾ,ലൈബ്രറി നവീകരണം,രക്തദാന ക്യാമ്പ്,പരിസ്ഥിതി വാരാഘോഷ പരിപാടികൾ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്.

സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ,പ്രിൻസിപ്പൽ വിജോയി തോമസ്,മുൻ പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പി.വി,പി.ടി.എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്റ്റാഫ് സെക്രട്ടറി ജീന തോമസ്,ട്രൂപ്പ് കമ്പനി ലീഡർമാരായ ചന്ദ്രു പ്രഭു,അലൻ ഷിജോ,അൻസ മോൾ മാത്യു,അനാമിക എ എസ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപക - അനദ്ധ്യാപകരുടെയും,രക്ഷിതാക്കളുടെയും,നാട്ടുകാരുടെയും സഹകരണത്തോടു കൂടിയാണ് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post