പുല്ലൂരാംപാറ :
സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകരുടെ സമർപ്പണവും സേവനവും അനുസ്മരിച്ച് ദേശീയ അധ്യാപകദിനം വിപുലമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ അധ്യാപകരെ പൊന്നാടയും താമ്രപത്രവും നൽകി ആദരിച്ചു. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, ഷൈനി ബെന്നി, സ്കൂൾ പ്രധാനാധ്യാപകൻ ജോളി ഉണ്ണിയേപ്പിള്ളിൽ,യു.പി സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡൻ്റ് വിൽസൺ താഴത്തുപറമ്പിൽ , ടി.ടി കുര്യൻ, വി.എസ് അന്നക്കുട്ടി , റെജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ അധ്യാപകർക്കുവേണ്ടി ആശംസാഗീതങ്ങൾ ആലപിച്ചു.
Post a Comment