മുക്കം: കെ.പി.എസ്.ടി.എ. അക്കാദമിക് കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സ്വദേശ് മെഗാ ക്വിസ് 2025 മുക്കം ഉപജില്ലയിൽ  എം.കെ.എച്ച്.എം.എം.ഒ. മുക്കം സ്കൂളിൽ നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. 

 
മുക്കം നഗരസഭ കൗൺസിലർ മധു മാസ്റ്റർ സമ്മാനദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു ഉപജില്ലാ പ്രസിഡൻ്റ് ജോളി ജോസഫ് അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം സുധീർ കുമാർ , ഉപജില്ല പ്രസിഡൻ്റ് മുഹമ്മദ് അലി ഇ.കെ., വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് സിറിൽ ജോർജ് , വിദ്യാഭ്യാസ ജില്ല കൗൺസിലർമാരായ ബേബി സലീന,  അബ്ദുറബ്ബ് കെ.സി., ഉപജില്ല ജോ. സെക്രട്ടറി അർച്ചന  എക്സ്ക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ  ബെറ്റ്സി മേരി , ഹർഷൽ , രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

 വിവിധ വിഭാഗങ്ങളിലെ മത്സര വിജയികൾ

 എൽ.പി.വിഭാഗം

ഒന്നാം സ്ഥാനം : ഹാഷിർ അഹമ്മദ് , ജി.എച്ച്. എസ്.എസ്. ചെറുവാടി

രണ്ടാം സ്ഥാനം : ലയ അന്ന ജോസഫ്, സെ. ജോസഫ് യു.പി.എസ്. പുല്ലൂരാംപാറ

മൂന്നാം സ്ഥാനം : അസ്സിം ഹുസൈൻ , ജി. എം.യു.പി.എസ്. ചേന്ദമംഗല്ലൂർ

യു.പി.വിഭാഗം

ഒന്നാം സ്ഥാനം : അസിൽ മുഹമ്മദ് , എ.എം.യു.പി.എസ്. കുമാരനെല്ലൂർ

രണ്ടാം സ്ഥാനം : മുഹമ്മദ് അമീൻ ഫൈസൽ, എ.യു.പി.എസ്. താഴെക്കോട്

മൂന്നാം സ്ഥാനം : മുഹമ്മദ് അർഹാൻ, എ.എം.യു.പി.എസ്. കുമാരനെല്ലൂർ

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം: നഷ് വ എം., പി.റ്റി.എം.എച്ച്. എസ്.എസ്. കൊടിയത്തൂർ.

രണ്ടാം സ്ഥാനം: മുഹമ്മദ് സയാൻ , പി.റ്റി.എം.എച്ച്. എസ്.എസ്. കൊടിയത്തൂർ.

മൂന്നാം സ്ഥാനം : ആഫ്രിൻ ഹാരിസ് , മേരിഗിരി എച്ച്.എസ്. മരഞ്ചാട്ടി.

Post a Comment

Previous Post Next Post