മുക്കം:
സഹകരണ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ നിയമം മൂലം നിയന്ത്രിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) തിരുവമ്പാടി ഏരിയാസമ്മേളന പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

സഖാവ് ഇ.ഡി. അഗസ്റ്റിൻ നഗറിൽ നടന്ന സമ്മേളനം KCEU ജില്ലാ സെക്രട്ടറി എം.കെ. ശശി മുക്കത്ത് ഉദ്ഘാടനം ചെയ്തു.

 കെ.ടി. ബിനു അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ കെ.ടി. ശ്രീധരൻ സ്വാഗതസംഘം നടത്തി.

രക്തസാക്ഷി പ്രമേയം – ജെനീഷ് PJ

അനുശോചന പ്രമേയം – റജി

പ്രദീപ്, വിജയകുമാർ, ഷിജു, ഷാജി, ഡാലിയ, പി.രാജൻ എന്നിവർ സംസാരിച്ചു.
യാത്രയപ്പ് സമ്മേളനം – CITU ഏരിയാ സെക്രട്ടറി ജോണി എടശ്ശേരി ഉദ്ഘാടനം ചെയ്തു.
അനുമോദ ചടങ്ങ് – പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി സി.ടി. അബ്ദുൾ ഗഫൂർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സ്വാഗത സംഘം കൺവീനർ എസ്. ജയപ്രസാദ് നന്ദി അറിയിച്ചു.

ഭാരവാഹികൾ

കെ. വികാസ് – പ്രസിഡൻറ്

കെ.ടി. ബിനു – സെക്രട്ടറി

എ. സലീന – ട്രഷറർ.

Post a Comment

Previous Post Next Post