ഈങ്ങാപ്പുഴ : ഒക്ടോബർ 19ന് ഈങ്ങാപ്പുഴ വച്ചു നടക്കുന്ന എസ് വൈ എസ് താമരശ്ശേരി സോൺ സ്നേഹലോകത്തിൻ്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. എം പി എസ് ആറ്റകോയ തങ്ങൾ മലപുറം ഉദ്ഘാടനം ഓഫീസ് ചെയ്തു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ ഹനീഫ മാസ്റ്റർ കോരങ്ങാട് അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അമാനി തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ല സാന്ത്വനം പ്രസിഡണ്ട് സാബിത് അബ്ദുള്ള സഖാഫി പദ്ധതി വിശദീകരിച്ചു. ബിസി ലുഖ്മാൻ ഹാജി, നാസർ ബാഖവി മലേഷ്യ, ഗഫൂർ ബാഖവി, ആബിദ് സഖാഫി, അബ്ദുസ്സലാം സുബ്ഹാനി, ടി കെ നാസർ, ഉമ്മർ ഹാജി തച്ചംപൊയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഹമ്മദ് കുട്ടി കാക്കവയൽ സ്വാഗതവും ഷമീർ മാസ്റ്റർ കാവുംപുറം നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ
സ്നേഹലോകം എസ് വൈ എസ് താമരശ്ശേരി സോൺ സ്വാഗതസംഘം ഓഫീസ് എംപിഎസ് ആറ്റകോയ തങ്ങൾ മലപുറം ഉദ്ഘാടനം ചെയ്യുന്നു
Post a Comment