കോഴിക്കോട് :
ജില്ലയിലെ മികച്ച ഹോം ഷോപ്പ് ഓണർക്കുള്ള പുരസ്കാരം ഈ  വർഷം തിരുവമ്പാടി ഗ്രാമ  പഞ്ചായത്തിലെ ഹോം ഷോപ്പ് ഓണറായ ഷീബ വി.കെ അത്തിതറ കരസ്ഥമാക്കി.

കൊടുവള്ളി ബ്ലോക്കിലെ മികച്ച ഹോം ഷോപ്പ് ഓണർ,, ആഗസ്ത് മാസത്തിലെ ഏറ്റവും കൂടുതൽ വില്പന (1,45,297) എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ബഹുമാനപ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ
സിഡിഎസ് ചെയർപേഴ്സൺ പ്രീതിരാജീവ്, 
സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി 
അക്കൗണ്ടന്റ് സോണിയ റ്റി തോമസ് ബ്ലോക്ക് കോഡിനേറ്റർ ദിനിഷ, എന്നിവർ ചേർന്ന് പുരസ്കാരം ബാലുശ്ശേരി നിയോജക മണ്ഡലം എംഎൽഎ സച്ചിൻ ദേവിൽ നിന്നുംഏറ്റുവാങ്ങി. 

ഹോം ഷോപ്പ് പദ്ധതിയുടെ  വാർഷികാഘോഷം അത്തപ്പൂമഴ  ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ വച്ച് നിരവധി പരിപാടികളുമായി അതിവിപുലമായ രീതിയിൽ ആഘോഷിച്ചു .


 ടി പി രാമകൃഷ്ണൻ എംഎൽഎ അത്തപ്പൂമഴയുടെ ഉദ്ഘാടനം നിർവഹിച്ചു. 

 സച്ചിൻദേവ് എംഎൽഎ മികച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.

 കുടുംബശ്രീ ഡയറക്ടർ എച്ച് ദിനേശ് ഐഎഎസ്,
മികച്ച ഹോംഷോപ്പ് ഉടമകൾക്കുള്ള അവാർഡ് വിതരണം ചെയ്തു

മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ടി കെ അഷ്റഫ് മാസ്റ്റർ, പിസി കവിത (ഡിഎംസി) എഡിഎംസിമാരായ അതുൽ, സൂരജ്, സുശീല, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ നീതു , മലപ്പുറം ഡിഎംസി ബി.സുരേഷ് കുമാർ, മലപ്പുറം ഡിപിഎം റെനീഷ് തുടങ്ങിയവർ സംസാരിച്ചു. 

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിന് ഹോംഷോപ്പ് സെക്രട്ടറി പ്രസാദ് കൈതക്കൽ സ്വാഗതവും പ്രസിഡണ്ട് സതീശൻ സ്വപ്നക്കൂട് നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post