താമരശ്ശേരി:   
ഗതകാല ജീവിതത്തിൽ  നേടിയ അനുഭവങ്ങളും അറിവും പൊതുസമൂഹത്തിന്റെ നന്മക്കായി കൈമാറണമെന്ന് താമരശ്ശേരി പഞ്ചായത്ത് പെൻഷനേഴ്സ് ലീഗ് കൺവെൻഷനിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി. എം. ഉമർമാസ്റ്റർ അഭ്യർത്ഥിച്ചു.

ഭാഷാസമര അവാർഡ് ജേതാവ് പി.കെ.മുഹമദലി മാസ്റ്ററെ യോഗം ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് മാസ്റ്റർ, മുഖ്യപ്രഭാഷണവും കെ എസ് പി എൽ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കുകയും എൻ.പി.മുഹമ്മദാലി മാസ്റ്റർ,പി.പി.ഗഫൂർ,എം.പി.കാദർ മാസ്റ്റർ,അബ്ദുള്ള കുഞ്ഞി, പി.പി. ലത്തീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു എൻ.കെ.അബ്ദുൽ ഖാദർ മാസ്റ്റർ സ്വാഗതവും എ. പി. ഉസ്മാൻ നന്ദിയും പറഞ്ഞു പി.കെ. മുഹമ്മദലി മാസ്റ്റർ മറുപടി പ്രസംഗം നടത്തി.

Post a Comment

Previous Post Next Post