ഓമശ്ശേരി :
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിലെ ഗ്രീൻ ഹൗസിൽ വിളഞ്ഞ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി.
സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ കൃഷിഭവൻ്റെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.
വെണ്ട പച്ചമുളക് തക്കാളി വഴുതന പയർ പടവലം എന്നിവ കൃഷി ചെയ്തിട്ടുണ്ട്.
ആദ്യവിളവെടുപ്പിൻ്റെ ഉദ്ഘാടനം കൃഷി ഓഫീസർ ടിൻസി ടോം നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി കൃഷി അസിസ്റ്റൻ്റ് റീപ എം അധ്യാപകരായ ബിജു മാത്യു സുനീഷ് ജോസഫ് വിമൽ വിനോയി ശിൽപചാക്കോ പാർവതി ,ഗിരിജ
പി ടി എ പ്രതിനിധി ഹാരിസ് മുഹമ്മദ് വിദ്യാർഥി പ്രതിനിധി അക്മൽ എന്നിവർ പ്രസംഗിച്ചു.
Post a Comment