കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി 2025 കർഷകചന്ത
തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ 'എ
ലിൻ്റോ ജോസഫ്
ഉദ്ഘാടനം ചെയ്തു.
ഫോർട്ടി കോർപ്പ വഴി
നൽകുന്ന
പച്ചക്കറികളും, കേരള ഗ്രാ ബ്രാൻഡ്
ഉൽപ്പന്നങ്ങളും,കർഷയുടെ നാടൻ ഉൽപ്പന്നങ്ങളും,വിപണി വിലയേക്കാൾ
വളരെ കുറഞ്ഞ നിരക്കിലാണ് വിൽപ്പന.
നാല് ദിവസം നീണ്ടുനിൽക്കുന്ന ചന്ത സെപ്റ്റംബർ 4 വരെ ഉണ്ടാകും.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അധ്യക്ഷതവഹിച്ചു.
കൂടരഞ്ഞി കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട്
മേരി തങ്കച്ചൻ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ,ക്ഷേമകാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്,വാർഡംഗങ്ങളായ ജോണി വാളിപ്ലാക്കൽ,സീന ബിജു,ബിന്ദു ജയൻ .
കാർഷിക വികസന സമിതി അംഗങ്ങളായ പയസ് തീയാട്ട് പറമ്പിൽ, പാപ്പച്ചൻ കാവ് കാട്ട് തടം, ജബ്ബാർ കുളത്തിങ്കൽ, നൂറുദ്ധീൻ കളപ്പുരക്കൽ,അബ്ദുള്ള പുതുക്കുടി,കൃഷി അസിസ്റ്റൻ്റ് മാരായ
വി.പി ഫിറോസ് ബാബു സി. ഷഹന
എന്നിവർ പങ്കെടുത്തു.
സീനിയർ കൃഷി അസിസ്റ്റൻ്റ് നന്ദി പറഞ്ഞു.
إرسال تعليق