തിരുവമ്പാടി :
എഫ് എൻ എച് ഡബ്ല്യൂ (ആഹാരം, പോഷകം, ആരോഗ്യം, ശുചിത്വം)  പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി സി ഡി എസ് ചെറുധാന്യ പായസ പാചക മത്സരം സംഘടിപ്പിച്ചു. 

സി ഡി എസ് വൈസ് ചെയ്യ്ർപേഴ്സൺ ഷിജി ഷാജി സ്വാഗതം ആശംസിച്ച ചടങ്ങിൽ    ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അബ്ദു റഹിമാൻ , മറ്റു പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ,  എ എസ് ബൈജു തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ജോൺസൺ ഉത്ഘാടനം നിർവഹിചു. 

 സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ്‌,   എഫ് എൻ എച് ഡബ്ല്യൂ 
 സി ഡി എസ് ആർ പി സ്മിത ബാബു, സി സി രജീന തുടങ്ങിയവർ പദ്ധതി ഉദ്ദേശം, നിത്യ ജീവിതത്തിലുള്ള പ്രയോഗികവശം എന്നിവയെ കുറിച്ചും പദ്ധതി വിശദീകരണവും നടത്തി.

 17 വാർഡുകളിലെ അയൽക്കൂട്ട അംഗങ്ങൾ ഉണ്ടാക്കിയ ചെറുധാന്യ പായസം തിരുവമ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തിലെ ഉദ്യോഗസ്ഥർ  ജെ പി എച് എൻ മാരായ ലിസ്സമ്മ, ലിംന എം എൽ എസ് പി അഞ്ജന സി എന്നിവർ മാനദണ്ഡങ്ങളോടെ വിധി നിർണയം നടത്തുകയും ഒന്നാം സ്ഥാനത്തിനർഹമായ വാർഡ് 16 ലെ (ജാൻസി റോയ് )   റാഗിമത്തങ്ങ പായസത്തിനും, രണ്ടുംസ്ഥാനം വാർഡ് 15 ലെ (ഉഷ)ചെറുധാന്യ പായസത്തിനും 3ാം സ്ഥാനം  വാർഡ് 3 ലെ (ഷൈനി) ചാമ   പായസത്തിനും ലഭിച്ചു. ചെറുധാന്യത്തിന്റെ പോഷക പ്രാധാന്യം ഉൾക്കൊണ്ട്‌ ചെറുധാന്യവും പച്ചക്കറികളും ഉൾപ്പെടുത്തിയുള്ള ഭക്ഷണരീതിക്ക് വളരെ താല്പര്യം ആളുകളിൽ ഉണ്ടാക്കുന്നതിനും മത്സരത്തിലൂടെ സാധിച്ചു. പരിപാടിയിൽ സി ഡി എസ് മെമ്പർമാരായ നീന, സുഹറ,സാജിത,അജിത, ദീപ, തങ്കമ്മ, ജാൻസി, ഡെയ്സി, അക്കൗണ്ടന്റ് സോണിയ എന്നിവരും ആശംസകൾ അറിയിച്ചു.  ഓണച്ചന്ത യോടാനുബന്ധിച്ചു ബസ് സ്റ്റാൻഡിൽ ഒത്തുചേർന്ന നൂറിൽ പരം ആളുകളും പരിപാടിയിൽ പങ്കു ചേർന്നു.

Post a Comment

أحدث أقدم