താമരശ്ശേരി. 
ചമൽ, നിർമ്മല എൽ പി സ്കൂൾ ആർട്സ് ഫെസ്റ്റ് തകധിമി 2K25 സ്കൂൾ മാനേജർ ഫാ. ജിന്റോ വരകില്‍ ഉദ്ഘാടനം ചെയ്തു.

ലോകം, സമസ്ത മേഖലയിലും അതിവേഗം മുന്നേറുകയാണ്. മാറുന്ന ലോകത്ത് വിജയിക്കണമെങ്കിൽ മാറ്റം ഉൾകൊള്ളാനും മാറ്റത്തിനൊപ്പം ഓടാനും  കഴിയണം. ഇല്ലെങ്കിൽ പുറം തള്ളപ്പെടും. 
കാലത്തിനൊപ്പം നടക്കാൻ കലാ കായിക മത്സരങ്ങൾ  സഹായിക്കും. ഇവിടെ ജയമോ പരാജയമോ പ്രധാനമല്ല. മത്സരിക്കുക എന്നതാണ് പ്രധാനം. കിട്ടുന്ന അവസരങ്ങൾ കുട്ടികൾ മാക്സിമം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിടിഎ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷം വഹിച്ചു.എം പി റ്റി എ പ്രസിഡന്റ്‌ ജിസ്ന സുരേഷ്, സ്കൂൾ ലീഡർ അലാനി ബിജു എന്നിവർ സംസാരിച്ചു.  പ്രധാനാധ്യാപിക റിൻസി ഷാജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗോൾഡ ബിജു നന്ദിയും പറഞ്ഞു. അധ്യാപകരായ ക്രിസ്റ്റീന വർഗീസ്, അലിൻ ലിസ്ബത്ത്, ജദീറ റൗഷൽ, രാജീഷാ വിജയൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post