ജറുസേലം: 
ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറാനുമുള്ള യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പിന്‍റെ നേതൃത്വത്തിലുള്ള കരാറിന് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം. പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവിന്‍റെ അധ്യക്ഷതിയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയാണ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്.

കരാറിന് അംഗീകാരം നൽകിയ വാർത്ത വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചതായി ദി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ്ര​തി​നി​ധി​ക​ളാ​യ സ്റ്റീ​വ് വി​റ്റ്കോ​ഫും ട്രം​പി​ന്റെ മരുമകൻ ജാ​റെ​ഡ് കു​ഷ്നെ​റും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള മൂ​ന്നാ​മ​ത്തെ വെ​ടി​നി​ർ​ത്ത​ലാ​ണി​ത്.

ഗ​സ്സ​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ൽ​ നി​ന്നും ഇ​സ്രാ​യേ​ൽ സൈ​ന്യം പി​ൻ​വാ​ങ്ങും. ഇ​സ്രാ​യേ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ തിങ്കളാഴ്ച വി​ട്ട​യ​ക്കും. ഹ​മാ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള അ​വ​ശേ​ഷി​ക്കു​ന്ന ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്കും. ക​രാ​റി​ന്റെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഗ​സ്സ​യു​ടെ തു​ട​ർ​ഭ​ര​ണം പോ​ലു​ള്ള നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

48 ബന്ദികളാണ് ഹമാസിന്‍റെ പക്കലുള്ളത്. ഇതിൽ ജീ​വ​നോ​ടുള്ള 20ഓ​ളം ബ​ന്ദി​ക​ളെ മോചിപ്പിക്കും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറും. ഫലസ്തീനിൽ നിന്ന് പിടികൂടി തടങ്കിലാക്കിയ 250 തടവുകാരെയാണ് ആദ്യ ഘട്ടത്തില്‍ ഇസ്രായേൽ വിട്ടയക്കുക. മോ​ചി​​പ്പി​ക്കേ​ണ്ട ബ​ന്ദി​ക​ളു​ടെ​യും ത​ട​വു​കാ​രു​ടെ​യും പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ഹ​മാ​സും ഇ​സ്രാ​യേ​ലും കൈ​മാ​റി​യി​രു​ന്നു.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് അം​ഗീ​കാ​രം ന​ൽ​കി​യ വി​വ​രം യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് ആ​ദ്യം സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ ബ​ന്ദി​ക​ളെ​യും വ​ള​രെ വേ​ഗം മോ​ചി​പ്പി​ക്കു​മെ​ന്നും ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​യി ഇ​സ്രാ​യേ​ൽ അ​വ​രു​ടെ സൈ​നി​ക​രെ ഒ​രു നി​ശ്ചി​ത പ​രി​ധി​യി​ലേ​ക്ക് പി​ൻ​വ​ലി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു.

ഇ​സ്രാ​യേ​ലി​നെ സം​ബ​ന്ധി​ച്ച് മ​ഹ​ത്താ​യ ദി​ന​മാ​ണി​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. ദൈ​വ​ത്തി​ന്റെ സ​ഹാ​യ​ത്താ​ൽ ന​മ്മ​ൾ ബ​ന്ദി​ക​ളെ​യെ​ല്ലാം തി​രി​കെ കൊ​ണ്ടു​വ​രു​ക​യാ​ണെ​ന്നും നെ​ത​ന്യാ​ഹു അ​റി​യി​ച്ചു.

സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​ക, പ്ര​ദേ​ശ​ത്തേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക, ത​ട​വു​കാ​രെ കൈ​മാ​റു​ക എ​ന്നി​വ ഇ​സ്രാ​യേ​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ട്രം​പി​നോ​ടും മ​ധ്യ​സ്ഥ​രോ​ടും ഹ​മാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ്ര​തി​നി​ധി​ക​ളാ​യ സ്റ്റീ​വ് വി​റ്റ്കോ​ഫ്, ജാ​റെ​ഡ് കു​ഷ്നെ​ർ, നെ​ത​ന്യാ​ഹു​വി​ന്റെ ഉ​ന്ന​ത ഉ​പ​ദേ​ഷ്ടാ​വ് റോ​ൺ ഡെ​ർ​മ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

2023 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ഇ​സ്രാ​യേ​ലി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് വം​ശ​ഹ​ത്യ ല​ക്ഷ്യം​വെ​ച്ച് ഇ​സ്രാ​യേ​ൽ പു​തി​യ യു​ദ്ധ​മു​ഖം തു​റ​ന്ന​ത്. ഇ​തു​വ​രെ 67,000ത്തി​ല​ധി​കം ഫ​ല​സ്തീ​നി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 170,000ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ പ​കു​തി​യോ​ളം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്.

അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ലി​ന് തൊ​ട്ടു​മു​മ്പും ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തിയ ശ​ക്ത​മാ​യ ആ​ക്ര​മ​ണത്തിൽ 30 പേർ കൊല്ലപ്പെടുകയും 49 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വടക്കൻ ഗസ്സയിലെ അൽ സബ്രയിലാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ആക്രമണം നടത്തിയത്.

Post a Comment

Previous Post Next Post