തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്നു തുറന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നട തുറന്ന ശേഷം പുനഃസ്ഥാപിക്കുവാൻ വേണ്ട നടപടികൾ പുരോഗമിക്കുകയാണ്.
സ്ട്രോങ് റൂമിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇവ പുനസ്ഥാപിക്കാനായി എത്തിച്ചത്. ദ്വാരപാലക ശിൽപ്പം ഘടിപ്പിക്കുന്ന പ്രക്രിയകളാണ് ഇപ്പോൾ നടക്കുന്നത്. പുന_സ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും നേരത്തെ ലഭിച്ചിരുന്നു.
ചെന്നൈയിൽ എത്തിച്ചു കേടുപാടുകൾ പരിഹരിച്ച ശേഷമാണ് സ്വർണം പൂശിയ പാളികൾ പുനഃസ്ഥാപിക്കുന്നത്. ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും. ശബരിമല മേൽശാന്തി പട്ടികയിൽ 13 പേരും മാളികപ്പുറം മേൽശാന്തി പട്ടികയിൽ 14 പേരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്ട്രപതി ദൗപതി മുർമു ശബരിമലയിൽ ദർശനം നടത്തും.
Post a Comment