ഓമശ്ശേരി:
സമാനതകളില്ലാത്ത അതിക്രൂരമായ മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിന്റെ ചോരക്കൊതിക്കെതിരെയും അതിരുകളില്ലാത്ത കൊടും ദുരിതമനുഭവിക്കുന്ന ഫലസ്തീനിലെ മനുഷ്യർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഓമശ്ശേരിയിൽ പൗരാവലി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉജ്ജ്വലമായി.താഴെ ഓമശ്ശേരിയിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ബസ്റ്റാന്റ്‌ പരിസരത്ത്‌ സമാപിച്ചു.നൂറു കണക്കിനാളുകളാണ്‌ റാലിയിൽ പങ്കാളികളായത്‌.

തങ്ങള്‍ കയറിക്കൂടിയ രാജ്യത്തെ ജനങ്ങൾക്ക്‌ കൂട്ടക്കല്ലറ പണിത്‌ അതിനു മേൽ പുതു രാജ്യം കെട്ടിപ്പടുക്കാൻ നടത്തിയ അങ്ങേയറ്റം ഹീനവും നിന്ദ്യവുമായ പ്രവർത്തികളുടെ,ഏറ്റവും കുടിലമായ വംശ ഹത്യ പദ്ധതിയുടെ ചരിത്രമാണ്‌ ഫലസ്തീന്‌ പറയാനുള്ളതെന്നും എല്ലാ അർത്ഥത്തിലും കൊടും യാതന അനുഭവിക്കുന്ന,കൊടിയ അനീതി നേരിടേണ്ടി വന്ന രാജ്യമാണ്‌ ഫലസ്തീനെന്നും അക്രമകാരികളായ ഇസ്രായേലിന്റെ ഹുങ്ക്‌ അവസാനിപ്പിക്കാൻ ലോക മന:സ്സാക്ഷി ഉണർന്ന് വരുന്നത്‌ പ്രതീക്ഷാ നിർഭരമാണെന്നും തുടർന്ന് നടന്ന യോഗം അഭിപ്രായപ്പെട്ടു.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.സി.കെ.ഹുസൈൻ നീബാരി അദ്ധ്യക്ഷത വഹിച്ചു.കെ.കെ.മനോജ്‌ കുമാർ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അനൂപ്‌ കക്കോടി മുഖ്യപ്രഭാഷണം നടത്തി.പി.എ.ഹുസൈൻ മാസ്റ്റർ സ്വാഗതവും ഇ.കെ.മുഹമ്മദ്‌ നന്ദിയും പറഞ്ഞു.റാലിക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ,പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,കെ.കെ.രാധാകൃഷ്ണൻ,കെ.കെ.അബ്ദുല്ലക്കുട്ടി,പി.വി.ഹുസൈൻ മാസ്റ്റർ,യു.കെ.ഹുസൈൻ,എ.കെ.അബ്ദുല്ല,മുസ്തഫ മാസ്റ്റർ മുണ്ടുപാറ,മജീദ്‌ പുത്തൂർ,വേലായുധൻ മുറ്റൂളി,പി.വി.സ്വാദിഖ്‌,ഒ.കെ.സദാനന്ദൻ,സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി,ശിഹാബ്‌ വെളിമണ്ണ,ബേബി മഞ്ചേരിൽ,വി.കെ.രാജീവൻ മാസ്റ്റർ,സലാം മുണ്ടോളി,നൗഷാദ്‌ ചെമ്പറ,സി.ഇബ്രാഹീം മുസ്‌ലിയാർ,ഐ.പി.ഉമർ, അഷ്‌റഫ്‌ റൊയാർഡ്‌,എം.കെ.അഹമ്മദ്‌ കുട്ടി,മുനീർ മുണ്ടുപാറ തുടങ്ങി മത-രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ നേതൃത്വം നൽകി.

ഫോട്ടോ:ഓമശ്ശേരിയിൽ പൗരാവലി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി.

Post a Comment

أحدث أقدم